അമിതാഭ് ബച്ചന് അമേരിക്കന്‍ കോടതി സമന്‍സ് അയച്ചു
അമിതാഭ് ബച്ചന് അമേരിക്കന്‍ കോടതി സമന്‍സ് അയച്ചു
Friday, February 27, 2015 10:34 PM IST
വാഷിംഗ്ടണ്‍: 1984ലെ സിക്ക് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു ബോളിവുഡ് താരം അമിതാഭ് ബച്ചന് യുഎസ് ഫെഡറല്‍ കോടതി സമന്‍സ് അയച്ചു. ന്യൂയോര്‍ക്ക് ആസ്ഥാനമായ സിക്ക് ഫോര്‍ ജസ്റീസ് എന്ന സംഘടന സമര്‍പ്പിച്ച അന്യായത്തിന്‍മേലാണു കോടതിയുടെ നീക്കം.

1984ല്‍ രക്തത്തിനു പകരം രക്തം എന്ന മുദ്രാവാക്യം ഉയര്‍ത്തി സിക്ക് സമുദായത്തിനെതിരേ ആക്രമണം അഴിച്ചുവിടാന്‍ അദ്ദേഹം പ്രോല്‍സാഹനം നല്‍കി എന്നാണു സംഘടനയുടെ ആരോപണം. ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. സമന്‍സും പരാതിയുടെ പകര്‍പ്പും താരത്തിന്റെ മാനേജര്‍ക്കു കോടതി അയച്ചു കൊടുത്തിട്ടുണ്ട്. സമന്‍സിനോട് പ്രതികരിക്കാന്‍ 21 ദിവസത്തെ സാവകാശമുണ്ട്.


മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് ഇതേ സംഘടന നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്കെതിരെ കേസ് നല്‍കിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.