മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം അപകടമായി പ്രഖ്യാപിച്ചു
Friday, January 30, 2015 11:25 PM IST
ക്വാലാലംപൂര്‍: ദുരൂഹത ബാക്കിയാക്കി കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം അപകടമായി മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ കാണാതായ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ ചീഫ് അസറുദീന്‍ അബ്ദുള്‍ റഹ്മാനാണ് വിമാനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നു പ്രഖ്യാപിച്ചത്.

11 മാസത്തെ അന്വേഷണത്തിന്റെയും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. 239 യാത്രക്കാരും വിമാന ജീവനക്കാരും മരിച്ചതായും വ്യക്തമാക്കിയ അദ്ദേഹം എന്നാല്‍ അന്വേഷണം അവസാനി പ്പിക്കില്ലെന്നു വ്യക്തമാക്കി. വിമാനം കണ്െടത്തു ന്നതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിനാണ് നിഗൂഢത ബാക്കിയാക്കി മലേഷ്യന്‍ എയര്‍വെയ്സിന്റെ എംഎച്ച് 370 വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മുകളില്‍ വച്ച് കാണാതാകുന്നത്. ക്വാലാലംപുരില്‍ നിന്നും ബീജിംഗിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. 150 ചൈനീസ് വംശജരും അഞ്ചു ഇന്ത്യക്കാരും വിമാനത്തിലു ണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.