എക്സോഡസിന് ഈജിപ്തിലും മൊറോക്കോയിലും നിരോധനം
എക്സോഡസിന് ഈജിപ്തിലും മൊറോക്കോയിലും നിരോധനം
Sunday, December 28, 2014 10:53 PM IST
ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് ചിത്രം എക്സോഡസ് ഈജിപ്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനു നിരോധനം. മതവികാരം മുറിപ്പെടുത്തിയതിനാണ് നിരോധനം. ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയും ചിത്രം നിരോധിച്ചിട്ടുണ്ട്. ട്വന്റി- ഫസ്റ് സെഞ്ചുറി ഫോക്സ് 870 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ചിത്രം ഇന്ത്യയിലടക്കം ഈ മാസം റിലീസ് ചെയ്തിരുന്നു. ബൈബിളില്‍ നിന്നുള്ള സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ചിത്രം ചരിത്രത്തെ വളച്ചൊടി ക്കുകയാണെന്ന വിമര്‍ശ നം നേരത്തെ ഉയര്‍ന്നിരുന്നു. പ്രധാന താരങ്ങളായി വെള്ളക്കാരെ മാത്രം തെരഞ്ഞെടുത്തത് ചരിത്രത്തോടുള്ള അവഗണനയാണെന്നു ചില കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തിയിരു ന്നു. റിലീസ് ചെയ്തു രണ്ടാഴ്ച കൊണ്ടു 662 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.


നേരത്തെ വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ വധിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രം (ദ ഇന്റര്‍വ്യു റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു വന്‍ വിവാദമുയര്‍ന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.