നൈജീരിയന്‍ മോസ്കില്‍ സ്ഫോടനം: 64 മരണം
Saturday, November 29, 2014 11:40 PM IST
ലാഗോസ്: നൈജീരിയയിലെ കാനോ നഗരത്തിലെ മോസ്കില്‍ ഇന്നലെ ഭീകരര്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളില്‍ കുറഞ്ഞത് 64 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ 126 പേരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കാനോ അമീറിന്റെ കൊട്ടാരത്തിനു സമീപമുള്ള മോസ്കില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കെത്തിയവരാണ് ആക്രമണത്തിനിരയായത്. ബോക്കോ ഹറാം ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.