ബോക്കോ ഹറാം ആക്രമണം: നൈജീരിയയില്‍ 45 മരണം
Wednesday, November 26, 2014 11:09 PM IST
മൈഡ്ഗുരി: വടക്കുകിഴക്കന്‍ നൈജീരിയയിലെ മൈഡ്ഗുരി നഗര ത്തില്‍ ഇന്നലെ ഇരട്ട ബോംബ് സ്ഫോടനങ്ങളില്‍ കുറഞ്ഞത് 45 പേര്‍ക്കു ജീവഹാനി നേരിട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ബോക്കോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നു കരുതപ്പെടുന്നു. കമ്പോളത്തില്‍ രാവിലെ 11നാണ് ആദ്യ സ്ഫോടനം നടന്നത്.

റിക്ഷയില്‍ വച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ഫോടനസ്ഥലത്തേക്ക് ജനങ്ങള്‍ എത്തിയപ്പോള്‍ രണ്ടാമത്തെ സ്ഫോടനം നടന്നു. ഒരു വനിതാ ചാവേറാണ് സ്വയം പൊട്ടിത്തെറിച്ചത്. മൈഡ്ഗുരിയില്‍ ബോക്കോ ഹറാം ഇതിനുമുമ്പു നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.