കൊളംബോ: വീസ കാലാവധി അവസാനിച്ചശേഷം അനധികൃതമായി ശ്രീലങ്കയില്‍ തങ്ങിയ ഏഴ് ഇന്ത്യക്കാരെ ശ്രീലങ്കന്‍ പോലീസ് അറസ്റ് ചെയ്തു. അറസ്റിലായവര്‍ 23നും 65നും മധ്യേ പ്രായമുള്ളവരാണ്. വസ്ത്രങ്ങളും മറ്റും വില്ക്കുന്നതിനിടെ കഴിഞ്ഞദിവസം നയപട്ടിമുന മേഖലയില്‍നിന്നാണ് ഇവര്‍ അറസ്റിലായത്. പിടിയിലായവരെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി.