നമ്മുടെ ക്ഷീരപഥത്തെ ഉത്തൃട്ടാതി വിഴുങ്ങും !!
നമ്മുടെ ക്ഷീരപഥത്തെ ഉത്തൃട്ടാതി വിഴുങ്ങും !!
Sunday, September 21, 2014 11:47 PM IST
സിഡ്നി: സൂക്ഷിക്കുക. ഭൂമിയും സൌരയൂഥവും ഉള്‍പ്പെടുന്ന ക്ഷീരപഥ (ആകാശഗംഗ) നക്ഷത്രമണ്ഡലത്തെ അയല്‍ നക്ഷത്രമണ്ഡലം വിഴുങ്ങും. ക്ഷീരപഥത്തിനടുത്തുള്ള ആന്‍ഡ്രോമ്ഡ (ഉത്തൃട്ടാതി) നക്ഷത്രമണ്ഡലമാണു നമ്മേ വിഴുങ്ങുക. ഉടനെയല്ല.

500 കോടി വര്‍ഷം കഴിഞ്ഞാണ് ഇതു സംഭവിക്കുക എന്നു യൂണിവേഴ്സിറ്റി ഓഫ് വെസ്റേണ്‍ ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. 90-ലേറെ ശാസ്ത്രജ്ഞരുടെ സംഘം വര്‍ഷങ്ങള്‍ നടത്തിയ നിരീക്ഷണമാണ് ഈ പ്രവചനത്തിലേക്കു നയിച്ചത്.

നക്ഷത്രമണ്ഡലങ്ങള്‍ (ഗാലക്സി) കാലാന്തരത്തില്‍ സ്വയം വളരാന്‍ പറ്റാതെ വരുമ്പോള്‍ സമീപത്തെ ചെറു നക്ഷത്രമണ്ഡലങ്ങളെ വിഴുങ്ങുമെന്നു കണ്െടത്തിയതായി അവര്‍ പറഞ്ഞു. നമ്മുടെ ക്ഷീരപഥവും മുമ്പ് ചെറു ഗാലക്സികളെ വിഴുങ്ങിയിട്ടുണ്ടത്രെ. ഇനി രണ്ടു ചെറു ഗാലക്സികളായ മഗല്ലാനിക് ക്ളൌഡുകളെ (വലുതും ചെറുതും) വിഴുങ്ങും. അതു നടക്കുമ്പോഴേക്ക് ആന്‍ഡ്രോമ്ഡ നമ്മെയും വിഴുങ്ങും.


ഒരു നക്ഷത്രമണ്ഡലത്തിനു പുതുതായി നക്ഷത്രങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഈ രാക്ഷസീയത കാണിക്കുക. ഡോ. ആരണ്‍ റോബോഥം നയിച്ച സംഘത്തിന്റെ റിപ്പോര്‍ട്ട് മന്ത്ലി നോട്ടീസസ് ഓഫ് റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.