പാക് ഐഎസ്ഐക്കു ഉടന്‍ പുതിയ തലവന്‍
Friday, September 19, 2014 11:23 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുടെ പുതിയ തലവനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. ഇപ്പോഴത്തെ തലവന്‍ ലഫ്. ജന റല്‍ സഹീറുള്‍ ഇസ്ലാമും അഞ്ച് ലഫ്റ്റനന്റ് ജനറല്‍മാരും ഒക്ടോബര്‍ ആദ്യവാരം വിരമിക്കും. രാഷ്ട്രീയമായി ഏറെ അസ്ഥിരതകള്‍ നിലനില്‍ക്കുന്നതിനാല്‍ പലപേരുകളും പ്രധാനമന്ത്രി നവാസ് ഷെരീഫ് പരിഗണിക്കുന്നുണ്ട്.


ലാഹോര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലഫ്. ജനറല്‍ നവീദ് സമാന്‍, ദേശീയ പ്രതിരോധ സര്‍വകലാശാലാ പ്രസിഡന്റ് ലഫ്.ജനറല്‍ ജാവേദ് ഇക്ബാല്‍ റാംദേ തുടങ്ങിയവരുടെ പേരുകള്‍ക്കാണു മുന്‍ഗണന. സൈന്യത്തില്‍ നിന്നും മേജര്‍ ജനറല്‍ നസീര്‍ ബട്ട്, മേജര്‍ ജനറല്‍ റിസ്വാന്‍ അക്തര്‍ എന്നിവരുടെ പേരുകളാണു മുന്‍ഗഗണനയിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.