സ്കോട്ലന്‍ഡിലെ ഹിതപരിശോധന പൂര്‍ത്തിയായി: ബ്രിട്ടന്റെ ഭാവി ഇന്നറിയാം
സ്കോട്ലന്‍ഡിലെ ഹിതപരിശോധന പൂര്‍ത്തിയായി: ബ്രിട്ടന്റെ ഭാവി ഇന്നറിയാം
Friday, September 19, 2014 11:23 PM IST
എഡിന്‍ബറ: ഐക്യബ്രിട്ടന്‍ ചരിത്രത്തിലേക്കു പിന്‍മാറുമോ എന്ന നിര്‍ണായ ചോദ്യത്തിന് ഇന്ന് ഉത്തരമാകും. യുകെയില്‍ നിന്നു സ്കോട്ലന്‍ഡ് സ്വതന്ത്രമാകണമോയെന്ന ചോദ്യത്തിനു സ്കോട്ടിഷ് ജനത ഹിതപരിശോധനയിലൂടെ ഉത്തരം പറഞ്ഞു.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 വരെയാണു ഹിതപരിശോധന. ഇന്ത്യന്‍ സമയം ഇന്നുരാവിലെ 7.30 മുതല്‍ ഫലങ്ങള്‍ വന്നുതുടങ്ങും. ഉച്ചയോടെ അന്തിമഫലം അറിയാം. ഏകദേശം 42,85,000 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. 32 ജില്ലകളിലായി 5,500 പോളിംഗ് സ്റേഷനുകളിലായിരുന്നു ഹിതപരിശോധന. ദ്വീപുകളും ഹൈലാ ന്റ്സും ഉള്‍പ്പെടെ ഗ്രാമങ്ങളിലും എഡിന്‍ബറയും ഗ്ളാസ്ഗോയും ഉള്‍പ്പെടെ വന്‍നഗരങ്ങളിലും ജന ങ്ങള്‍ ആവേശത്തോടെ വോട്ടുചെയ്തു. ജോലി സ്ഥലത്തേക്കു പോകുന്നവഴിയും കുട്ടികളെ സ്കൂളിലാക്കിയശേഷവും മടങ്ങിയെത്തി നിരവധി പേര്‍ വോട്ട് രേഖപ്പെടുത്തി.

മോശം കാലാവസ്ഥ ചിലയിടത്ത് വോട്ടിംഗ് വൈകിപ്പിച്ചു. ചില പോളിംഗ് സ്റേഷനുകളില്‍ നിന്നും ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ബാലറ്റ്ബോക്സുകള്‍ കൌണ്ടിംഗ് സ്റേഷനിലേക്കു കൊണ്ടുവരുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായാലുടന്‍ 32 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍.

ഓരോ കേന്ദ്രത്തിലെയും വോട്ടുകള്‍ എണ്ണിക്കഴിഞ്ഞാല്‍ ഫലം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ മേരി പിറ്റ്കൈയ്ത്ലിയെ അറിയിക്കും. എഡിന്‍ബറോയിലുള്ള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുക. ഏറ്റവുമൊടുവിലെ സൂചനകള്‍ അനുസരിച്ച് സ്വാതന്ത്യ്രവാദികളും ഐക്യവാദികളും തമ്മില്‍ നേരിയ വ്യത്യാസമാണുള്ളത്. ചെറിയ ശതമാനം വരുന്ന അഭിപ്രായം പര സ്യമാക്കാത്തവരുടെ നിലപാട് ഇതോടെ നിര്‍ണായകമാണ്.


വോട്ടെടുപ്പ് ദിവസവും ഇരുപക്ഷവും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്കോട്ലന്‍ഡിന്റെ ഭാവി സ്കോട്ലന്‍ഡിന്റെ കൈയിലാണെന്നു 59 കാരനായ നാഷണലിസ്റ് നേതാവ് അലക്സ് സാല്‍മണ്ട് പെര്‍ത്തില്‍ പറഞ്ഞു. സ്കോട്ലന്‍ഡ് നിവാസികളുടെ ജീവിതകാലത്തു ലഭിക്കുന്ന ഈ ഏകഅവസരം രണ്ടുകൈയും നീട്ടി സ്വീകരിക്കും. എലിസബത്ത് രാജ്ഞി ക്യൂന്‍ ഓഫ് സ്കോട്ലന്‍ഡ് ആയി തുടരുമെന്നും സാല്‍മണ്ട് പറഞ്ഞു.

അതേസമയം സ്വാതന്ത്യ്രപ്രഖ്യാപനം നിഷേധിക്കണമെന്നായിരുന്നു വോട്ടെടുപ്പ് ദിവസവും ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോറണ്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചത്. റഫറണ്ടത്തിലെ വിഷയത്തെ അടിസ്ഥാനമാക്കി ഇതുവരെ നടന്ന സര്‍വേകളില്‍ രണ്െടണ്ണത്തില്‍ മാത്രമാണ് സ്വാതന്ത്യ്രവാദികള്‍ക്കു മുന്‍തൂക്കം ലഭിച്ചത്.

എന്നാല്‍ വോട്ടെടുപ്പ് ദിവസം അടുത്തതോടെ സ്വാതന്ത്യ്രം വേണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. മാത്രവുമല്ല സോഷ്യല്‍ മീഡിയയിലും ഇവര്‍ മേധാവിത്വം പുലര്‍ത്തി. സ്വാതന്ത്യ്രവാദികളും ഐക്യവാദികളും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ കൂടുതലുണ്ട്. ഒരു നിലപാടും പ്രഖ്യാപിക്കാത്തവര്‍. ഇവരാണ് യഥാര്‍ഥത്തില്‍ സ്കോട്്ലന്‍ഡിന്റെ ഭാവി തീരുമാനിക്കുക എന്നാണു വിലയിരുത്തപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.