പെര്‍ത്ത്: കഴിഞ്ഞദിവസം ഓസ്ട്രേലിയന്‍ തീരത്തടിഞ്ഞ വസ്തു, സമുദ്രത്തില്‍ തകര്‍ന്നുവീണെന്നു കരുതുന്ന മലേഷ്യന്‍ യാത്രാവിമാനത്തിന്റെ അവശിഷ്ടമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വസ്തുവിന്റെ ഫോട്ടോഗ്രാഫുകള്‍ വിശദമായി പരിശോധിച്ചശേഷമാണ് തെരച്ചില്‍ സംഘം ഈ തീരുമാനത്തിലെത്തിയത്. ഓഗസ്റ നഗരത്തില്‍നിന്ന് 10 കീലോമീറ്റര്‍ അകലെയായിട്ടാണ് വസ്തു തീരത്തടിഞ്ഞത്.