ചുഴലിക്കാറ്റ് ബംഗ്ളാദേശില്‍ 12 മരണം
ധാക്ക: ബംഗ്ളാദേശില്‍ മഹാസെന്‍ ചുഴലിക്കാറ്റില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നു. തീരമേഖലയില്‍നിന്ന് മുന്‍കരുതലെന്ന നിലയില്‍ പത്തുലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റിയിരുന്നു.

എന്നാല്‍ മഹാസെന്‍ ദുര്‍ബലമായെന്നും വിചാരിച്ചത്ര നാശനഷ്ടമുണ്ടായില്ലെന്നും അധികൃതര്‍ പറഞ്ഞു. മ്യാന്‍മറിലും കാറ്റ് കാര്യമായ നാശമുണ്ടാക്കിയില്ല. നേരത്തെ ശ്രീലങ്കയില്‍ മഹാസെന്‍ ഏഴു പേരുടെ ജീവഹാനിക്കിടയാക്കിയിരുന്നു.