Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
മാലദ്വീപ്: നഷീദിന് എതിരായ കേസ് കോടതി സ്റേ ചെയ്തു
Inform Friends Click here for detailed news of all items Print this Page
മാലെ : മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെതിരേയുള്ള കേസിന്റെ വിചാരണ മാലദ്വീപ് ഹൈക്കോടതി സ്റേ ചെയ്തു. വിചാരണക്കോടതിയുടെ നിയമസാധുത ചോദ്യം ചെയ്ത് നഷീദിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച അപ്പീലിന്റെ അടിസ്ഥാനത്തിലാണു സ്റേ.

സെപ്റ്റംബറിലെ പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിക്കുന്നതില്‍നിന്നു നഷീദിനെ തടയാന്‍ ലക്ഷ്യമിട്ട് രാഷ്ട്രീയയലാക്കോടെ കെട്ടിച്ചമച്ച കേസാണിതെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ ആരോപിക്കുന്നു. നഷീദിന്റെ ഭരണകാലത്ത് അന്നത്തെ ചീഫ് ക്രിമിനല്‍ കോടതി ജഡ്ജിയായിരുന്ന അബ്ദുള്ള മുഹമ്മദിന്റെ അറസ്റുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. ശിക്ഷ കിട്ടിയാല്‍ പ്രതിപക്ഷ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹത്തിനു മാറിനില്‍ക്കേണ്ടിവരും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പറ്റില്ല.

അറസ്റ് ഒഴിവാക്കാന്‍ 11 ദിവസം ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ നഷീദ് പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് മാര്‍ച്ച് അഞ്ചിനാണ് അറസ്റിലായത്.ഒരു ദിവസം കസ്റഡിയില്‍ കഴിഞ്ഞശേഷം മാര്‍ച്ച് ആറിന് അദ്ദേഹം മോചിതനായി.

സെപ്റ്റംബറിലെ പ്രസിഡന്റ് ഇലക്ഷന്‍ കഴിയുന്നതുവരെ വിചാരണ നീട്ടണമെന്ന് നഷീദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാലാഴ്ചത്തെ സാവകാശം നല്‍കാനേ വിചാരണക്കോടതി തയാറായുള്ളൂ. ഏതായാലും ഹൈക്കോടതി സ്റേ അനുവദിച്ചതോടെ നഷീദിന് തത്കാലത്തേക്കെങ്കിലും നിയമനടപടികളില്‍നിന്ന് ആശ്വാസം ലഭിച്ചിരിക്കുകയാണ്.ഇറ്റലി: ഹിതപരിശോധനയിൽ തോറ്റ് റെൻസി രാജിവച്ചു
ന്യൂസിലൻഡിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ രാജി
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം പരാജയപ്പെട്ടു
ഇഡ്ലിബിൽ 73 പേർ കൊല്ലപ്പെട്ടു
കറാച്ചി ഹോട്ടലിൽ തീപിടിത്തം, 11 മരണം
റഷ്യൻ യുദ്ധവിമാനം തകർന്നു വീണു
മിർസിയോയെവ് ഉസ്ബെക് പ്രസിഡന്റ്
മിഷിഗണിൽ റീകൗണ്ടിംഗ്
ചൈനയ്ക്കെതിരേ ട്രംപിന്റെ ട്വിറ്റർ യുദ്ധം
സോഷ്യലിസം സംരക്ഷിക്കും: റൗൾ കാസ്ട്രോ
കലിഫോർണിയ തീപിടിത്തം: മരണം 40 ആയി
ഘാനയിൽ വ്യാജ യുഎസ് എംബസി കണ്ടെത്തി
ട്രംപിന്റെ പരിചയക്കുറവിനെ പഴിചാരി ചൈന
ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് കാബിനറ്റിൽ നിന്നു രാജിവച്ചു
ഖനിയപകടം ചൈനയിൽ: 53 പേർ കൊല്ലപ്പെട്ടു
ഫിൻലൻഡിൽ മൂന്നു വനിതകൾ കൊല്ലപ്പെട്ടു
പണം കെട്ടിവച്ചില്ല: റീ കൗണ്ടിംഗ് നടക്കില്ല
ട്രംപ്–തായ് വാൻ ഫോൺ കോൾ: അമേരിക്കയെ ചൈന പ്രതിഷേധം അറിയിച്ചു
ഇറ്റലിയിൽ ഇന്നു ഹിതപരിശോധന; പ്രധാനമന്ത്രി റെൻസിക്കു നിർണായകം
കുടുംബകേന്ദ്രീകൃതമായ പരിശീലനം ആവശ്യം: മാർ കല്ലറങ്ങാട്ട്
കലിഫോർണിയ തീപിടിത്തം: ഒമ്പതു മരണം
പോലീസ് വിമാനം തകർന്ന് 13 മരണം
ഓസ്ട്രിയൻ ജനഹിതവും ഇന്നറിയാം
വിദ്യാർഥിയെ താലിബാൻ തൂക്കിലേറ്റി
ജോയി കുറ്റിയാനി ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ റൈറ്റ്സ് ബോർഡ് അംഗം
സമഗ്ര പ്രവാസി ക്ഷേമപദ്ധതിക്കു രൂപം നൽകുമെന്ന് സ്പീക്കർ
പുറംജോലി കരാർ: യുഎസ് കമ്പനികൾക്കു ട്രംപിന്റെ താക്കീത്
ജനറൽ ജയിംസ് മാറ്റിസ് യുഎസ് പ്രതിരോധ സെക്രട്ടറിയാകും
ഗാംബിയൻ പ്രസിഡന്റ് ഇലക്ഷനിൽ തോറ്റു
ബ്രെക്സിറ്റ് വിരുദ്ധ സ്‌ഥാനാർഥിക്കു വിജയം
വധശിക്ഷ നടപ്പാക്കി 21 വർഷം കഴിഞ്ഞപ്പോൾ പ്രതി നിരപരാധി
കുടുംബങ്ങളിൽ ദൈവത്തെ കണ്ടെത്തുക: മാർ ജോർജ് ആലഞ്ചേരി
തീവ്രവാദി നേതാവിനു പാക് ഇലക്ഷനിൽ വിജയം
ചൈനയിൽ ബസ് അപകടം; 18 മരണം
ഫ്രാൻസ്വാ ഒളാന്ദ് മത്സരിക്കില്ല
ഉപരോധം
ട്രംപിന്റെ നിലപാടിനു സ്വാഗതം: പാക്കിസ്‌ഥാൻ
കൊളംബിയൻ വിമാനദുരന്തം : ഇന്ധനം തീർന്നിരുന്നുവെന്നു സ്‌ഥിരീകരണം
സർതാജ് അസീസ് ഞായറാഴ്ച ഇന്ത്യയിലെത്തും
ട്രംപ് ഭരണകൂടത്തിലും അറ്റോർണിയായി പ്രീത് ഭരാര തുടരും
കൊളംബിയൻ സമാധാന കരാറിനു പാർലമെന്റിന്റെ അംഗീകാരം
ഖാലിദ സിയയ്ക്കെതിരേ രാജ്യദ്രോഹക്കേസ്
നാട്ടിലെത്താൻ ഇന്ത്യക്കാരൻ ദുബായിൽ ആയിരത്തിലേറെകിലോമീറ്റർ നടന്നു
മൊസൂളിൽ 1600 കുർദിഷ് സൈനികർ കൊല്ലപ്പെട്ടു
കാട്ടുതീ: യുഎസിൽ ഏഴു മരണം
നാൻസി പെലോസി ന്യൂനപക്ഷ നേതാവ്
കിഴക്കൻ ആലപ്പോയിൽ കൂട്ടപ്പലായനം
ബിസിനസ് വിട്ട് ഭരണത്തിൽ ശ്രദ്ധിക്കും: ട്രംപ്
കുടുംബം മാനുഷികമൂല്യങ്ങൾ പഠിക്കാനുള്ള കലാലയം: മാർ ആൻഡ്രൂസ് താഴത്ത്
തീവ്രവാദ വിരുദ്ധ പോരാട്ടം: ഇന്ത്യക്ക് ഒപ്പമെന്നു ബംഗ്ലാദേശ്

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.