ഉത്തര കൊറിയയ്ക്കു പുതിയ പ്രധാനമന്ത്രി
പ്യോംഗ്യാംഗ:് ഉത്തരകൊറിയയുടെ പ്രധാനമന്ത്രിയായി പാക് പോംഗ്ജുവിനെ നിയമിച്ചു. സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ 2007ല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ടയാളാണ് പാക്. അദ്ദേഹത്തെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിലൂടെ പ്രസിഡന്റ് കിം ജോംഗ് ഉന്‍ ഭരണത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്.

കിമ്മിന്റെ ബന്ധുവായ ജാംഗ് സോംഗ്തേക്കിന്റെയും ഭാര്യ ക്യോംഗ്ഹുയിയുടെയും വിശ്വസ്തനാണ് പുതിയ പ്രധാനമന്ത്രി. ജാംഗാണ് യഥാര്‍ഥത്തില്‍ ഉത്തരകൊറിയന്‍ സൈന്യത്തെയും ഭരണകൂടത്തെയും നിയന്ത്രിക്കുന്നതെന്നു പറയപ്പെടുന്നു.