നാലാംഘട്ടം: യുപിയിൽ 61 % പോളിംഗ്
Thursday, February 23, 2017 2:53 PM IST
ലക്നോ: ഉത്തർപ്രദേശിൽ നാലാം ഘട്ടം തെരഞ്ഞെടുപ്പിൽ 61 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 53 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. മഹോബ, അലാഹാബാദ്, റായ് ബറേലി എന്നിവിടങ്ങളിൽ നേരിയ തോതിലുള്ള സംഘർഷമുണ്ടായി.