സാക്ഷി മഹാരാജിന് ശാസന
Thursday, January 12, 2017 3:32 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ ഉത്തർപ്രദേശിലെ മീററ്റിൽ വർഗീയ വിദ്വേഷം നടത്തിയ ബിജെപി എംപി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ ശാസന. പ്രസ്താവനകൾ ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് എംപിക്കു താക്കീത് നൽകി.