റാഞ്ചി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ റായ്ത്തോംഗിൽ ഗ്രാമസഭയ്ക്കിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റു. ഗ്രാമത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നാട്ടുകാർ നടത്തിയ യോഗം പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേയുള്ള ഗൂഢാലോചനയാണെന്നു തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നു പോലീസ് അറിയിച്ചു.