ഖോരക്പുർ: ബാബ രാഘവദാസ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ അഞ്ച് കുട്ടികൾകൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ മസ്തിഷ്കവീക്കം മൂലം യുപിയിൽ ഈ വർഷം മരിച്ചവരുടെ എണ്ണം 291 ആയി. ജനുവരി ഒന്നുമുതൽ ഇതുവരെ 1,105 പേരാണ് മസ്തിഷ്ക വീക്കത്തിന് ബാബ രാഘവദാസ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. പത്തുപേർ കൂടി പുതിയതായി ചികിത്സ തേടിയതായി ആശുപത്രി അധികൃതർ പറഞ്ഞു.