ന്യൂഡൽഹി: പെരിയാറിലെ മലിനീകരണത്തെക്കുറിച്ചു ഈ മാസം തന്നെ സമഗ്ര പഠനം നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ സംസ്‌ഥാന മലിനീകരണ ബോർഡിനു കേന്ദ്ര മലിനീകരണ ബോർഡിന്റെ നിർദേശം.

പെരിയാറിന്റെ വിവിധ മേഖലകളിൽ മലിനീകരണം വ്യാപകമാകുന്നതിനെതിരേ പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ പ്രഫ. കെ.വി. തോമസിന്റെ ആവശ്യത്തെത്തുടർന്നാണ് അടിയന്തര നടപടിക്കു തീരുമാനമായത്. പെരിയാറിലെ മലിനീകരണത്തിനെതിരേ പിഎസി ചെയർമാനു നിരവധി പരാതികൾ ലഭിച്ചിരുന്നു.