ജോയിന്റ് എൻട്രൻസ് പരീക്ഷാ ഫലം
Wednesday, April 27, 2016 12:49 PM IST
ന്യൂഡൽഹി: ഐഐടികളിലേക്കും മറ്റ് ഉന്നത എൻജിനിയറിംഗ് കോളജുകളിലേക്കും പ്രവേശനത്തിനുള്ള സിബിഎസ്ഇ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ)മെയിൻ 2016 ഫലം പ്രസിദ്ധീകരിച്ചു. 132 നഗരങ്ങളിൽ ഓൺലൈനായും ഓഫ്ലൈനായുമാണ് പരീക്ഷ നടത്തിയത്. 12 ലക്ഷംപേർ പരീക്ഷയിൽ പങ്കെടുത്തു. അവരിൽ 19,820പേർക്ക് ജെഇഇ(അഡ്വാൻസ്ഡ്) ഓൺലൈൻ ടെസ്റ്റിനും 1,78,408പേർക്ക് ജെഇഇ(അഡ്വാൻസ്ഡ്) ഓഫ്ലൈൻ ടെസ്റ്റിനും യോഗ്യത ലഭിച്ചു.