ന്യൂഡല്‍ഹി: ഇന്ത്യന്‍ റവന്യൂ സര്‍വീസസ് വെബ്സൈറ്റ് പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ ആക്രമിച്ചു. ശനിയാഴ്ച നടന്ന ഹാക്കിംഗിനെത്തുടര്‍ന്ന് സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചു. പാക്കിസ്ഥാന്‍ സിന്ദാബാദ്, ഞങ്ങള്‍ പാക് സൈബര്‍ ആക്രമണകാരികളാണ് തുടങ്ങിയ വാചകങ്ങള്‍ അവര്‍ പോസ്റ്ചെയ്തു.