ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രോഗം ബാധിച്ചവരുടെ സംഖ്യ 1600 കടന്നു. ഡല്‍ഹിയില്‍ മാത്രം ഈ വര്‍ഷം 7606 ആളുകളിലാണു ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ തലസ്ഥാനത്തുണ്ടായതില്‍ വച്ച് ഏറ്റവും മാരകമായ പകര്‍ച്ച വ്യാധിയാണിതെന്നു ആരോഗ്യ മന്ത്രാ ലയം അറിയിച്ചു.