ന്യൂഡല്‍ഹി: എഎസ്ഐ ഉള്‍പ്പെടെ ആറു പോലീസുകാരെ പിരിച്ചുവിട്ടു. വിചാരണയിലിരിക്കെ തിഹാര്‍ ജയിലിലെ തടവുകാരനുമായി ഷോപ്പിംഗിനു പോയതിന്റെ പേരിലാണ് നടപടി. ആഗ്ര കോടതിയില്‍ വിചാരണയ്ക്കു ശേഷം അക്രമിസംഘത്തില്‍പ്പെട്ട പ്രതിയുമായിട്ടാണ് ഇവര്‍ ഷോപ്പിംഗിനു പോയത്. എഎസ്ഐ അശ്വിനി, ഹെഡ്കോണ്‍സ്റബിള്‍ രാജേഷ്, കോണ്‍സ്റബിള്‍മാരായ സഞ്ജയ്, ക്രിഷന്‍, യോഗീന്ദര്‍, പാഡാം എന്നിവരെയാണു പിരിച്ചുവിട്ടത്.