കര്‍ഷകര്‍ മരിച്ചു
Tuesday, June 30, 2015 12:15 AM IST
ഔറംഗബാദ്: കടബാധ്യതയെത്തുടര്‍ന്നു മഹാരാഷ്ട്രയിലെ മറത്ത്വാഡയില്‍ പത്തു കര്‍ഷകര്‍കൂടി ആത്മഹത്യ ചെയ്തതോടെ ജനുവരിമുതല്‍ മരിച്ചവരുടെ എണ്ണം 428 ആയി ഉയര്‍ന്നു. കടബാധ്യത, ദാരിദ്യ്രം, വരള്‍ച്ച എന്നീ കാരണങ്ങള്‍കൊണ്ടാണ് ഇവിടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്. ബീഡ് ജില്ലയില്‍മാത്രം 127 പേരാണു മരിച്ചത്.