കൂട്ടൊരുക്കി സമർപ്പിത സഹോദരങ്ങൾ
Wednesday, December 20, 2017 3:24 PM IST
കൊച്ചി: ആകാശപ്പറവകൾക്കായി മുഴുവൻസമയ ശുശ്രൂഷ ചെയ്യാൻ 450ഓളം പേരാണുള്ളത്. ദിവ്യകാരുണ്യ ഉടന്പടിയുടെ പുത്രിമാർ (ഡോട്ടേഴ്സ് ഓഫ് യൂക്കരിസ്റ്റിക് കവനന്റ്), ദിവ്യകാരുണ്യ ഉടന്പടിയുടെ പുത്രന്മാർ (സണ്‍സ് ഓഫ് യൂക്കരിസ്റ്റിക് കവനന്റ്) എന്നറിയപ്പെടുന്ന സമർപ്പിതസഹോദരങ്ങളാണ് ആകാശപ്പറവകളുടെ കേന്ദ്രങ്ങളിലെ ശുശ്രൂഷകൾ നടത്തുക. പതിമ്മൂന്നു പുരുഷന്മാരും 38 സഹോദരിമാരും ഇതിൽ ഉൾപ്പെടുന്നു.
സമർപ്പിതർക്കൊപ്പം അല്മായരുമുണ്ട്. ഇടവക, സന്യസ്ത വൈദികരായി 38 പേർ സേവനം ചെയ്യുന്നു. അവശ്യസമയങ്ങളിൽ ശുശ്രൂഷകൾക്കായി 1500 ഓളം പേർ ആകാശപ്പറവകളുടെ കൂട്ടുകാർക്കൊപ്പം ചേരും. തെരുവിൽനിന്ന് അഗതികളെ എത്തിക്കുന്നവർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, പോലീസുകാർ എന്നിവരും ഈ ശുശ്രൂഷകളിൽ കൈകോർക്കുന്നു.
ആകാശപ്പറവകളുടെ കൂട്ടുകാരുടെ കേന്ദ്രങ്ങളിൽ ശുശ്രൂഷകൾ നടത്തുന്നവർ അന്തേവാസികൾക്ക് അപ്പന്മാരും അമ്മമാരുമാണ്. ജോസഫപ്പൻ, തോമസപ്പൻ, ഇമ്മാനുവേലപ്പൻ, ചെറുപുഷ്പാമ്മ, ഏലീശ്വാമ്മ എന്നിങ്ങനെയാണു ശുശ്രൂഷകരുടെ വിളിപ്പേരുകൾ. കുടുംബാന്തരീക്ഷം ഉറപ്പാക്കുന്നതിനാണിത്.