കൊ​ക്കെ​യിൻ കാ​പ്സൂ​ൾ വി​ഴു​ങ്ങി​യ വിദേശ പൗ​ര​ൻ അ​റ​സ്റ്റി​ൽ
Thursday, December 14, 2017 3:27 PM IST
ക​​​ള​​​മ​​​ശേ​​​രി: നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വ​​ച്ചു കൊ​​​ക്കെ​​​യി​​ൻ കാ​​​പ്സൂ​​ളു​​​​ക​​​ൾ വി​​​ഴു​​​ങ്ങി​​​യെ​​​ന്നു സ​​​മ്മ​​​തി​​​ച്ച വെ​​​നസ്വ​​​ല​​​ൻ പൗ​​​ര​​​നെ എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു പി​​ടി​​കൂ​​ടി​​യ ഹാ​​​ർ​​​ലി ഗ​​​ബ്രി​​​യേ​​​ൽ കാ​​​സ്ട്രോ ക​​​രീ​​​നോ (36) യെ​​യാ​​ണു ന​​​ർ​​​ക്കോ​​​ട്ടി​​​ക് ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ ആ​​ശു​​പ​​ത്രി​​യി​​ലാ​​ക്കി​​യ​​ത്.


ബ്ര​​​സീ​​​ലി​​​ലെ സാ​​​വോ പോ​​​ളോ​​​യി​​​ൽ​​നി​​ന്നു ദു​​​ബാ​​​യ് വ​​​ഴി ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​ന്പ​​തോ​​ടെ​​യെ​​ത്തി​​യ എ​​​മി​​​റേ​​​റ്റ്സ് ഫ്ലൈ​​​റ്റ് ഇ​​കെ 530 ലെ ​​​യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു ഇ​​​യാ​​​ൾ. ര​​ഹ​​സ്യ​​വി​​വ​​ര​​ത്തെ​​ത്തു​​ട​​ർ​​ന്നു ന​​​ർ​​​ക്കോ​​​ട്ടി​​​ക് ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ കൊ​​​ച്ചി സ​​​ബ് സോ​​​ൺ (കാ​​​ക്ക​​​നാ​​​ട് ) സൂ​​​പ്ര​​​ണ്ട് വേ​​​ണു​​​ഗോ​​​പാ​​​ൽ ജി. ​​​കു​​​റു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം പ്ര​​​തി​​​യെ പി​​​ടി​​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.