ആ​​​​നു​​​​കാ​​​​ലി​​​​ക രാ​​​​ഷ്‌​​​​ട്രീ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്യും: കെ.​​​​എം. മാ​​​​ണി
ആ​​​​നു​​​​കാ​​​​ലി​​​​ക രാ​​​​ഷ്‌​​​​ട്രീ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്യും: കെ.​​​​എം. മാ​​​​ണി
Thursday, December 14, 2017 3:05 PM IST
കോ​​​​​ട്ട​​​​​യം: കേ​​​​​ര​​​​​ള കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ന്‍റെ മ​​​​​ഹാ​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ ആ​​​​​നു​​​​​കാ​​​​​ലി​​​​​ക​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ൾ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​മെ​​​​​ന്നു പാ​​​​​ർ​​​​​ട്ടി ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ കെ.​​​​​എം മാ​​​​​ണി. എ​​​​​ന്നാ​​​​​ൽ, മു​​​​​ന്ന​​​​​ണി പ്ര​​​​​വേ​​​​​ശ​​​​​നം സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​ജ​​​​​ണ്ട​​​​​യി​​​​​ലി​​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. സ​​​​​മ്മേ​​​​​ള​​​​​ന​​​​​പ​​​​​താ​​​​​ക ഉ​​​​​യ​​​​​ർ​​​​​ത്തി​​​​യ​​​​ശേ​​​​ഷം മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രു​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

യു​​​​​ഡി​​​​​എ​​​​​ഫ് വി​​​​​ട്ട​​​​​പ്പോ​​​​​ൾ പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ ക​​​​​ഥ​​​​​ക​​​​​ഴി​​​​​ഞ്ഞെ​​​​​ന്നാ​​​​​ണു പ​​​​​ല​​​​​രും പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത്. എ​​​​​ന്നാ​​​​​ൽ, ഒ​​​​​റ്റ​​​​​യ്ക്കു നി​​​​​ന്നു ക​​​​​രു​​​​​ത്തു തെ​​​​​ളി​​​​​യി​​​​​ച്ച പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ ശ​​​​​ക്തി​​​​ക​​​​​ണ്ടു പ​​​​​ല​​​​​രും പി​​​​​ന്നാ​​​​​ലെ ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. തു​​​​​റ​​​​​ന്ന മ​​​​​ന​​​​​സോ​​​​​ടെ​​​​​യാ​​​​​ണു പാ​​​​​ർ​​​​​ട്ടി നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​നു​​​​​യോ​​​​​ജ്യ​​​​​മാ​​​​​യ സ​​​​​മ​​​​​യ​​​​​ത്ത്, അ​​​​​നു​​​​​യോ​​​​​ജ്യ​​​​​മാ​​​​​യ തീ​​​​​രു​​​​​മാ​​​​​ന​​​​മെ​​​​​ടു​​​​​ക്കാ​​​​​ൻ പാ​​​​​ർ​​​​​ട്ടി​​​​​ക്ക​​​​റി​​​​യാം. ഏ​​​​​ത് മു​​​​​ന്ന​​​​​ണി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ആ ​​​​​സ​​​​​മ​​​​​യ​​​​​ത്ത് തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കും.


അ​​​​​ജ​​​​​ണ്ട​​​​​യു​​​​​മാ​​​​​യി യോ​​​​​ജി​​​​​ക്കു​​​​​ന്ന മു​​​​​ന്ന​​​​​ണി വ​​​​​ന്നാ​​​​​ൽ അ​​​​​പ്പോ​​​​​ൾ ആ​​​​​ലോ​​​​​ചി​​​​​ക്കും. ലോ​​​​​കാ​​​​​വ​​​​​സാ​​​​​നം വ​​​​​രെ​​​​​യും ഒ​​​​​റ്റ​​​​​യ്ക്കു നി​​​​​ൽ​​​​​ക്കാ​​​​​നു​​​​​ള്ള ശ​​​​​ക്തി​​​​​യു​​​​​ള്ള പാ​​​​​ർ​​​​​ട്ടി​​​​​യാ​​​​​ണി​​​​​ത്. പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ ഭി​​​​​ന്നി​​​​​പ്പു​​​​​ണ്ടെന്ന​​​​​ത് മാ​​​​​ധ്യ​​​​​മ സൃ​​​​​ഷ്ടി​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. വ​​​​​ർ​​​​​ക്കിം​​​​​ഗ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ പി.​​​​​ജെ.​​​​​ജോ​​​​​സ​​​​​ഫ്, വൈ​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ജോ​​​​​സ് കെ.​​​​​മാ​​​​​ണി, സി.​​​​​എ​​​​​ഫ്.​​​​​തോ​​​​​മ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.