വിവാഹ സഹായ വിതരണം
Friday, October 20, 2017 1:09 PM IST
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിവാഹ സഹായ വിതരണം 30-ന് ഉച്ചകഴിഞ്ഞ് 2.30-ന് പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തും. പരിശുദ്ധ ബസേലിയോസ് മാർ മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും.