സി​ൻ​ഡി​ക്കറ്റ് അം​ഗീ​ക​രി​ച്ച സി​ല​ബസ് പഠിപ്പിക്കും: വിസി
സി​ൻ​ഡി​ക്കറ്റ് അം​ഗീ​ക​രി​ച്ച  സി​ല​ബസ് പഠിപ്പിക്കും:  വിസി
Wednesday, June 28, 2017 11:59 AM IST
കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റ് അം​ഗീ​ക​രി​ച്ച സി​ല​ബ​സാ​ണു പു​തി​യ അ​ധ്യാ​യ​ന​വ​ർ​ഷം മു​ത​ൽ പ​ഠ​ന​ത്തി​നെ​ന്നു വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ.

നി​ല​വി​ലെ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് രാ​ജി​വ​ച്ച​തു കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​യെ​യാ​ണ്. പു​തി​യ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് രൂ​പീ​ക​രി​ക്കാ​നു​ള്ള ശ്ര​മം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. സി​ൻ​ഡി​ക്ക​റ്റാ​ണു സി​ല​ബ​സ് പ​രി​ഷ്ക​ര​ണ​ത്തി​നു ഫാ​ക്ക​ൽ​റ്റി​യെ നി​യ​മി​ച്ച​ത്. തു​ട​ർ​ന്നു അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ലി​ന്‍റെ അം​ഗീ​ക​ര​ത്തി​നു​ശേ​ഷം ഡീ​ൻ​മാ​ർ​ക്കു കൈ​മാ​റി. ഇ​തി​നു ശേ​ഷം സി​ൻ​ഡി​ക്ക​റ്റി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണു സി​ല​ബ​സ് പ​രി​ഷ്ക​രി​ച്ച​തെ​ന്നും ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ല. എ​ല്ലാ ബോ​ർ​ഡ് ഓ​ഫീ​സ് സ്റ്റ​ഡീ​സ് അം​ഗ​ങ്ങ​ളും രാ​ജി​വ​ച്ചെ​ന്നു​ള്ള ആ​രോ​പ​ണ​വും ശ​രി​യ​ല്ല.


സ​ർ​ക്കാ​ർ മാ​റു​ന്ന​ത​നു​സ​രി​ച്ചു സി​ൻ​ഡി​ക്കറ്റി​നെ മാ​റ്റാ​റു​ണ്ട്. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പു​തി​യ സി​ല​ബ​സ് പ്ര​കാ​രം പ​ഠ​നം ന​ട​ക്കു​മെ​ന്നും വിസി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.