ഇടഞ്ഞ ആന ഒന്നാം പാപ്പാനെ അടിച്ചു കൊന്നു
ഇടഞ്ഞ ആന ഒന്നാം പാപ്പാനെ അടിച്ചു കൊന്നു
Sunday, April 30, 2017 12:01 PM IST
പൂ​ച്ചാ​ക്ക​ല്‍: ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഏ​ഴു​ന്ന​ള്ളി​പ്പി​നാ​യി നെ​റ്റി​പ്പ​ട്ടം കെ​ട്ടു​ന്ന​തി​നി​ടെ ഇ​ട​ഞ്ഞ ആ​ന ഒ​ന്നാം പാ​പ്പാ​നെ അ​ടി​ച്ചു കൊ​ന്നു. പാ​ല​ക്കാ​ട് സ്വ​ദേ​ശി സ​ന്തോ​ഷ്(45)​ആ​ണ് ആ​ന​യു​ടെ തു​മ്പി​ക്കൈ​കൊണ്ടുള്ള അ​ടി​യേ​റ്റു മ​രി​ച്ച​ത്. പ​ള്ളി​പ്പു​റം ക​ള​ത്തി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചു​ള്ളി​പ്പ​റ​മ്പി​ല്‍ വി​ഷ്ണു​ശ​ങ്ക​ര്‍ എ​ന്ന ആ​ന​യാ​ണ് പാ​പ്പാ​നെ ആക്രമിച്ചത്. പ​രി​ക്കേ​റ്റ പാ​പ്പാ​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ച്ചു. ആ​ന ഇ​ട​ഞ്ഞ സ​മ​യം ര​ണ്ടാം​പാ​പ്പാ​ന്‍ ആ​ന​യു​ടെ മു​ക​ളി​ലാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം ആ​ന​പ്പു​റ​ത്തി​രു​ന്ന ഇ​യാ​ള്‍ ഒ​ടു​വി​ല്‍ ചാ​ടി ര​ക്ഷ​പ്പെ​ട്ടു.


പാ​പ്പാ​നെ ത​ട്ടി​യി​ട്ട സ​മ​യം ആ​ന​യ്ക്കു ഇ​ട​ച്ച​ങ്ങ​ല​യി​ട്ടി​രു​ന്നു. ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച മ​റ്റ് ആ​ന​ക​ളു​ടെ പാ​പ്പാ​ന്മാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി രാ​ത്രി ഏ​റെ വൈ​കി​യാ​ണ് ആ​ന​യെ ത​ള​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ചേ​ര്‍ത്ത​ല സി​ഐ വി.​പി. മോ​ഹ​ന്‍ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്നു രാ​ത്രി വൈ​കി എ​ല​ഫ​ന്‍റ്സ്‌​ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി മ​യ​ക്കു വെ​ടി​വ​ച്ചു. മ​രി​ച്ച സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ബ​ന്ധു​ക്ക​ള്‍ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.