രാ​ജ​ൻ കോ​ട്ട​പ്പു​റം നിര്യാതനായി
രാ​ജ​ൻ കോ​ട്ട​പ്പു​റം നിര്യാതനായി
Thursday, March 23, 2017 12:27 PM IST
കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: പ്ര​​​മു​​​ഖ സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ രാ​​​ജ​​​ൻ കോ​​​ട്ട​​​പ്പു​​​റം(62) നിര്യാ തനായി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​മ്പ​​​ത​​​ര​​​യോ​​​ടെ ആ​​​ലു​​​വ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​ലാ​​യി​​​രു​​​ന്നു അ​​​ന്ത്യം. മൃ​​​ത​​​ദേ​​​ഹം ഉ​​​ച്ച​​​യോ​​​ടെ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​ച്ച​​​ശേ​​​ഷം വൈ​​​കു​​ന്നേ​​രം ആ​​​റോ​​​ടെ ജ​​​ന്മ​​​നാ​​​ടാ​​​യ കോ​​​ട്ട​​​പ്പു​​​റ​​​ത്തെ കി​​​ഴു​​​ത്തു​​​ള്ളി ക​​​ള​​​രി​​​ക്ക​​​ൽ ത​​​റ​​​വാ​​​ട്ട് വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​രി​​​ച്ചു. ഭാ​​​ര്യ: സു​​​മാ​​​ദേ​​​വി. മ​​​ക്ക​​​ൾ: ര​​​ജ​​​ന, ആ​​​തി​​​ര, വി​​​ഷ്ണു​​​രാ​​​ജ്. മ​​​രു​​​മ​​​ക്ക​​​ൾ: ര​​​മേ​​​ഷ്ബാ​​​ബു, ന​​​ന്ദ​​​കു​​​മാ​​​ർ.

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ കോ​​​ട്ട​​​പ്പു​​​റ​​​ത്ത് കി​​​ഴു​​​ത്തു​​​ള്ളി ക​​​ള​​​രി​​​ക്ക​​​ൽ നാ​​​രാ​​​യ​​​ണ​​​ൻ ആ​​​ശാ​​​ന്‍റെ​​​യും കാ​​​ർ​​​ത്ത്യാ​​​യ​​​നി​​​യ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് ഇ​​​ന്ദു​​​ചൂ​​​ഡ​​​ൻ എ​​​ന്ന രാ​​​ജ​​​ൻ കോ​​​ട്ട​​​പ്പു​​​റം. അ​​​പ്പ​​​ൻ ത​​​മ്പു​​​രാ​​​ൻ പു​​​ര​​​സ്കാ​​​രം, സ​​​ഹൃ​​​ദ​​​യ പാ​​​ലാ കെ.​​​എം.​ മാ​​​ത്യു അ​​​വാ​​​ർ​​​ഡ്, ഇ​​​ട​​​പ്പ​​​ള്ളി ബാ​​​ല​​​സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡ്, എം.​​​ടി.​ ജൂ​​​സ ക​​​വി​​​താ പു​​​ര​​​സ്കാ​​​രം, സ​​​മ​​​ന്വ​​​യ യു​​​എ​​​ഇ അ​​​വാ​​​ർ​​​ഡ്, തൃ​​​ശൂ​​​ർ സ​​​മ​​​ന്വ​​​യ സാ​​​ഹി​​​ത്യ​​​ര​​​ത്ന പു​​​ര​​​സ്കാ​​​രം, ഗു​​​രു​​​സ്മൃ​​​തി പു​​​ര​​​സ്കാ​​​രം, കേ​​​ര​​​ള പ​​​ന്തി​​​രു​​​കു​​​ലം ആ​​​ർ​​​ട്ട് അ​​​ക്കാ​​​ദ​​​മി പു​​​ര​​​സ്കാ​​​രം എ​​​ന്നി​​​വ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.