ഐജി മനോജ് ഏബ്രഹാം ഹർജി നൽകി
Tuesday, March 21, 2017 2:06 PM IST
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം നടത്തണമെന്ന മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തു തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഇന്നു പരിഗണിച്ചേക്കും.