മന്ത്രി ജി. സുധാകരനു കവിതാ പുരസ്കാരം
Wednesday, December 7, 2016 4:02 PM IST
തിരുവനന്തപുരം: കവി പുനലൂർ ബാലന്റെ സ്മരണയ്ക്കായി ജനകീയ കവിതാവേദി ഏർപ്പെടുത്തിയ പുനലൂർ ബാലൻ കവിതാ പുരസ്കാരം മന്ത്രി ജി. സുധാകരന്. 1000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2012 മുതൽ പുറത്തിറങ്ങിയ കവിതാ സമാഹാരങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.