സുബിതയ്ക്ക് അവാർഡ്
Friday, December 2, 2016 3:40 PM IST
കൊച്ചി: സംസ്‌ഥാന സർക്കാരിന്റെ ഈ വർഷത്തെ ഡോ. അംബേദ്കർ മാധ്യമപുരസ്കാരത്തിലെ ദൃശ്യമാധ്യമരംഗത്തെ പുരസ്കാരത്തിനു ജീവൻ ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സുബിത സുകുമാർ അർഹയായി. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ജീവൻ ടിവിയിലെ വാർത്താധിഷ്ഠിത പരിപാടിയായ കാഴ്ചപ്പതിപ്പ് പരമ്പര യിലെ വിവിധ എപ്പിസോഡുകൾക്കാണ് അവാർഡ്.