ലോക മലയാളി കൗൺസിലിന്റെ കായിക താരങ്ങൾക്കു തോമസ് മാഷിന്റെ ശിക്ഷണം
ലോക മലയാളി കൗൺസിലിന്റെ കായിക താരങ്ങൾക്കു തോമസ് മാഷിന്റെ ശിക്ഷണം
Thursday, December 1, 2016 3:58 PM IST
വണ്ണപ്പുറം: ദ്രോണാചാര്യ തോമസ് മാഷിന്റെ ശിക്ഷണത്തിൽ ലോക മലയാളി കൗൺസിൽ കേരളത്തിലെ പ്രഗൽഭരായ ഇരുപതോളം കുട്ടികളെ ഏറ്റെടുത്തു പരിശീലിപ്പിക്കാൻ കർമ പദ്ധതിയുമായി രംഗത്ത്. 10 വയസ് മുതലുള്ള കുട്ടികളെയാണു ലോക മലയാളി കൗൺസിൽ ഏറ്റെടുക്കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു വർഷത്തെ പരിശീലനം നൽകും. ഒരു മാസം ഒരു കുട്ടിക്ക് 10,000 ത്തോളം രൂപ ചെലവു വരും. ഇതിനു പുറമേ ഓരോ വർഷവും കുട്ടികൾക്ക് സ്പോർട്സ് കിറ്റും നൽകും. വിവിധ മത്സര സ്‌ഥലങ്ങളിൽ പോകാൻ വാഹനവും ഒരുക്കും. നാളെ കോഴിക്കോട് ആരംഭിക്കുന്ന സംസ്‌ഥാന സ്കൂൾ കായികോത്സവത്തിൽ പങ്കെടുത്തു മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്നവരെ തോമസ് മാഷിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുത്തു പരിശീലനം നൽകും. 2017 ജനുവരി ആറിന് ബംഗളൂരുവിൽ നടക്കുന്ന ഗ്ലോബൽ എക്സിക്യൂട്ടീവ് മീറ്റിൽ കുട്ടികളെ ലോഞ്ച് ചെയ്യും. മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസണെ മുഖ്യ ഉപദേശകനായി നിയമിക്കും. 20 കുട്ടികളെ ഡിസംബർ 31 നു മുമ്പായി തെരഞ്ഞെടുക്കണമെന്നാണ് ലോക മലയാളി കൗൺസിൽ തോമസ് മാഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.


ലോക മലയാളി കൗൺസിൽ സെക്രട്ടറി ടി.പി വിജയൻ, തോമസ് മാഷ്, പി.കെ പ്രസാദ്, മാത്യു കെ ജോർജ്, രാജാസ് തോമസ്, എ.എൻ രവീന്ദ്രദാസ് പിടിഎ പ്രസിഡന്റ് അജിത് കുമാർ കുന്നുമേൽ തുടങ്ങിയവർ വണ്ണപ്പുറം എസ്എൻഎം സ്കൂളിൽ ചേർന്ന കർമപദ്ധതി തയാറാക്കൽ യോഗത്തിൽ പങ്കെടുത്തു.


അനിൽ പയ്യാനിക്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.