മേക്ക് ഇൻ ഇന്ത്യ പദ്ധതി തൊഴിലാളികളെ അടിമകളാക്കുന്നു: തമ്പാൻ തോമസ്
Saturday, August 27, 2016 10:49 AM IST
കൊച്ചി: രാജ്യത്തെ തൊഴിലാളികളെ അടിമകളാക്കുന്ന നടപടികളുമായാണു കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നതെന്നു മുൻ എംപി തമ്പാൻ തോമസ്. എച്ച്എംഎസ് ട്രേഡ് യൂണിയൻ സംസ്‌ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.