കൊച്ചി: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റീസ് എം.എൽ. ജോസഫ് ഫ്രാൻസിസ് ഓഗസ്റ്റ് 18, 19, 20 തീയതികളിൽ എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും.

18ന് എറണാകുളം, ആലപ്പുഴ ജില്ലകളിലെയും 19ന് എറണാകുളം ജില്ലയിലെയും 20ന് കോട്ടയം, ഇടുക്കി ജില്ലകളിലെയും കേസുകൾ പരിഗണിക്കും. പൊതുജനങ്ങൾക്കു പരാതികൾ നേരിട്ടു സമർപ്പിക്കാം.