കൊച്ചി: രാജഗിരി കോളജ് ഓഫ് എൻജിനിയറിംഗിൽ ബിടെക് പതിനാറാം ബാച്ചിന്റെയും എംടെക് എട്ടാം ബാച്ചിന്റെയും കോഴ്സുകൾക്കു തിങ്കളാഴ്ച തുടക്കമാകും. ദീക്ഷാരംഭം 2016 എന്ന പേരിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ മാരിറ്റൈം യൂണിവേഴ്സിറ്റി ഡയറക്ടർ റിയർ അഡ്മിറൽ പ്രേംകുമാർ നായർ മുഖ്യാതിഥി ആയിരിക്കും. വിദ്യാർഥികളും രക്ഷാകർത്താക്കളും 8.30ന് കോളജിൽ എത്തണം.