തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 2016–17 വർഷത്തെ ഭവന നിർമാണ വായ്പയ്ക്ക് അതത് ഓഫീസുകളിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30 വരെ നീട്ടി. അപേക്ഷകൾ വകുപ്പ് തലവൻമാർക്ക് ഓഗസ്റ്റ് അഞ്ചുവരെ നൽകാം. വകുപ്പ് തലവൻമാർ ഓഗസ്റ്റ് 10 നു മുമ്പ് അർഹതാ പട്ടിക ധനകാര്യ വകുപ്പിന് കൈമാറണം.