ആലപ്പുഴ: വനം-വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള 2015-16 ലെ മികച്ച ജൈ വവൈവിധ്യ പരിസ്ഥിതി സംരക്ഷകനുള്ള 'വനമിത്ര' പുരസ്കാരം ആലപ്പുഴ സ്വദേശി ഫിറോസ് അഹമ്മദിന്. സമുദ്ര സംരക്ഷണം, തീരപരിപാലനം എന്നിവയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആലപ്പുഴ സക്കരിയാ ബസാര്‍, നടുവിലപ്പറമ്പില്‍ വൈ.എ. അബ്ദുല്ലയാണ് പിതാവ്. മാതാവ്: ഹലീമ, ഭാര്യ.നാസില, മകള്‍.ഫരീദാ ഫിറോസ്