പി.സി. ജോര്‍ജ് മറുപടി അര്‍ഹിക്കുന്നില്ലെന്നു പുതുശേരി
പി.സി. ജോര്‍ജ് മറുപടി അര്‍ഹിക്കുന്നില്ലെന്നു പുതുശേരി
Thursday, November 26, 2015 12:37 AM IST
കോട്ടയം: കേരള കോണ്‍ഗ്രസും കെ.എം. മാണിയും കര്‍ഷക താത്പര്യത്തിനു വേണ്ടി ചെയ്ത കാര്യങ്ങളില്‍ അജ്ഞത പ്രകടിപ്പിക്കുന്ന പി.സി. ജോര്‍ജ് മറുപടി അര്‍ഹിക്കുന്നില്ലെന്നു കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശേരി. കുടിയേറ്റ കര്‍ഷകന് പട്ടയം നല്‍കാനുള്ള കേന്ദ്രാനുമതി നേടിയെടുത്ത ഒറ്റക്കാര്യം മതി കേരള കോണ്‍ഗ്രസിന്റെയും കെ.എം. മാണിയുടെയും പ്രതിബദ്ധത ബോധ്യപ്പെടാനെന്ന് അദ്ദേഹം പറഞ്ഞു.


കര്‍ഷകത്തൊഴിലാളി പെന്‍ഷനും കര്‍ഷക പെന്‍ഷനും സാമൂഹ്യ ക്ഷേമ പെന്‍ഷനുകളുമെല്ലാം കേരള കോണ്‍ഗ്രസും ധനമന്ത്രിയായിരുന്ന കെ.എം. മാണിയും നടത്തിയ ബജറ്റ് പ്രഖ്യാപനങ്ങളാണെന്ന കാര്യം വിസ്മരിക്കുതെന്നും പുതുശേരി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.