സിപിഎമ്മുകാരനെ ആക്രമിച്ചു
Sunday, October 4, 2015 11:55 PM IST
കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട്ട് സിപിഎം പ്രവര്‍ത്തകനുനേരേ ആക്രമണം. ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരേ സ്റീല്‍ബോംബേറുമുണ്ടായി.
കോയിലോട്ടെ വടവതി വൈശാഖിനു (23) നേരേയാണു വെള്ളിയാഴ്ച രാത്രി 10.30 ഓടെ കേളീ വായനശാല പരിസരത്ത് ആക്രമണമുണ്ടായത്. തലയ്ക്കു പരിക്കേറ്റ വൈശാഖിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.