പി. ഗംഗാധരന്‍ പുരസ്കാരം കെ. വേണുവിന്
പി. ഗംഗാധരന്‍ പുരസ്കാരം കെ. വേണുവിന്
Wednesday, May 6, 2015 11:59 PM IST
കൊച്ചി: മികച്ച ആദര്‍ശ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പി. ഗംഗാധരന്‍ ഫൌണ്േടഷന്‍ നല്‍കുന്ന പുരസ്കാരത്തിന് രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ കെ. വേണു അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണു പുരസ്കാരം. പി. ഗംഗാധരന്റെ ഓര്‍മ പുതുക്കുന്നതിനായി 17ന് പള്ളുരുത്തി എസ്ഡിപിവൈ സ്കൂള്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ പ്രഫ. എം.കെ. സാനു പുരസ്കാരം സമ്മാനിക്കും. കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫൌണ്േടഷന്‍ പ്രസിഡന്റ് എം.വി. ബെന്നി അധ്യക്ഷത വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.