തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന് അടിയന്തരമായി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാമിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഡോ.കെ.എം.ഏബ്രഹാം വിദേശത്തായതിനാല്‍ നടപടിയെടുക്കാനുള്ള നിര്‍ദേശം ഇമെയിലായി നല്‍കി.