കെ.എം. മാണിക്കെതിരായ പരാതിയില്‍ വിജിലന്‍സ് കോടതി പുനഃപരിശോധന നടത്തണമെന്നു ഹൈക്കോടതി
കെ.എം. മാണിക്കെതിരായ പരാതിയില്‍ വിജിലന്‍സ് കോടതി പുനഃപരിശോധന നടത്തണമെന്നു ഹൈക്കോടതി
Wednesday, March 4, 2015 11:56 PM IST
കൊച്ചി: ആയുര്‍വേദ ഉത്പന്ന നിര്‍മാതാക്കളായ ശ്രീധരീയത്തിനും പ്രമുഖ ബ്രോയിലര്‍ ചിക്കന്‍ ഡീലര്‍മാരായ തോംസണ്‍ ഗ്രൂപ്പിനും നികുതിയിളവു നല്‍കിയതില്‍ ക്രമക്കേട് ആരോപിച്ച് മന്ത്രി കെ.എം. മാണിക്കെതിരേ കേരള കോണ്‍ഗ്രസ് നാഷണലിസ്റ് നേതാവ് അഡ്വ. നോബിള്‍ മാത്യു സമര്‍പ്പിച്ച പരാതി പരിഗണിക്കാന്‍ അധികാരമുണ്േടാ എന്ന് കോട്ടയം വിജിലന്‍സ് കോടതി പുനഃപരിശോധന നടത്തണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.

മന്ത്രി മാണിയുടെ വാദം കൂടി കേട്ടശേഷം അധികാരമുണ്െടന്നു കണ്െടത്തിയാല്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും ജസ്റീസ് സി.ടി. രവികുമാര്‍ വ്യക്തമാക്കി. പരാതി പരിഗണിക്കാന്‍ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി കോട്ടയം വിജിലന്‍സ് കോടതി നേരത്തെ അതു തള്ളിയതിനെത്തുടര്‍ന്നാണ് നോബിള്‍ മാത്യു അഡ്വ. ജോര്‍ജ് സെബാസ്റ്യന്‍ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.


പരാതി തള്ളിക്കൊണ്ടുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.