രാജ്യാന്തര ലഹരി മാഫിയകള്‍ക്കു കേരളത്തില്‍ വേരുകള്‍: ആഭ്യന്തരമന്ത്രി
രാജ്യാന്തര ലഹരി മാഫിയകള്‍ക്കു കേരളത്തില്‍ വേരുകള്‍: ആഭ്യന്തരമന്ത്രി
Monday, February 2, 2015 1:21 AM IST
കൊച്ചി: രാജ്യാന്തര ലഹരിമാഫിയകള്‍ക്കു സംസ്ഥാനത്ത് ആഴത്തില്‍ വേരുകളുണ്െടന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ബോള്‍ഗാട്ടിയില്‍ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ സംഘടിപ്പിച്ച നിയമഭേദഗതി മീറ്റ്- 2015 ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ആഴത്തില്‍ വേരുകളുള്ള വിപുലമായ ശൃംഖല തന്നെ ലഹരിമരുന്നു മാഫിയയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്െടന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. തെറ്റു ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിയുണ്ടാകും . ലഹരിമരുന്നു മാഫിയകളെ തകര്‍ക്കുകയെന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം- മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.