തലപ്പാടി ബയോമെഡിക്കല്‍ ഗവേഷണകേന്ദ്രം ഉദ്ഘാടനം മാര്‍ച്ചില്‍
Thursday, January 29, 2015 12:44 AM IST
തിരുവനന്തപുരം: തലപ്പാടിയില്‍ ആരംഭിക്കുന്ന അന്തര്‍സര്‍വകലാശാല ബയോമെഡിക്കല്‍ ഗവേഷണ കേന്ദ്രവും സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയും മാര്‍ച്ച് അവസാനവാരം ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവേഷണ കേന്ദ്രത്തിന്റെ (ഐയുസിബിആര്‍ ആന്‍ഡ് എസ്എസ്എച്ച്) ഗവേണിംഗ് കൌണ്‍സില്‍ യോഗത്തിലാണ് തീരുമാനം.