ഹരിഹരവര്‍മയുടെ കൊലപാതകം: പൊതുജനസഹായം തേടി പോലീസ്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കൊല്ലപ്പെട്ട രത്നവ്യാപാരി ഹരിഹര വര്‍മയെക്കുറിച്ചു കൂടുതല്‍ അന്വേഷണത്തിനു പോലീസ് പൊതുജനങ്ങളുടെ സഹായം തേടി. ഹരിഹരവര്‍മയുടെ യഥാര്‍ഥ പേര്, സ്വദേശം എന്നിവയെക്കുറിച്ചും ഇയാള്‍ നടത്തിയിട്ടുള്ള രത്നവ്യാപാരങ്ങളെക്കുറിച്ചും അറിവുള്ളവര്‍ താഴെപ്പറയുന്ന ഫോണ്‍നമ്പരുകളില്‍ അറിയിക്കണമെന്നു പോലീസ് അഭ്യര്‍ഥിച്ചു.

ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് തിരുവനന്തപുരം റേഞ്ച്-9497998993. കമ്മീഷണര്‍ ഓഫ് പോലീസ് തിരുവനന്തപുരം സിറ്റി-9497996991.അസിസ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ്, ക്രൈം ഡിറ്റാച്ച്മെന്റ് തിരുവനന്തപുരം സിറ്റി-9497990003.