പത്തനംതിട്ട
ഏലിയാമ്മ മാത്തൻ തുരുത്തിക്കാട്: കുഴിപ്പുലത്ത് പരേതനായ മാത്തന്റെ ഭാര്യ ഏലിയാമ്മ മാത്തൻ (102) അന്തരിച്ചു സംസ്കാരം ഇന്ന് 12ന് തുരുത്തിക്കാട് മാർത്തോമ്മ പള്ളിയിൽ പരേത മണ്ണാറകുളഞ്ഞി ഓലയ്ക്കൽ കുടുംബാംഗം. മക്കൾ: തങ്കമ്മ, മേരി, വത്സമ്മ, ജോസ്, പരേതയായ അമ്മിണി. മരുമക്കൾ: ചെറിയാൻ മത്തായി വട്ടമാവുങ്കൽ തുരുത്തിക്കാട്, ഫിലിപ്പ് കൊച്ചുപറമ്പിൽ തുരുത്തിക്കാട്, ഏലിയാമ്മ, പരേതരായ കൊച്ചുകുഞ്ഞ് കിഴക്കേപറമ്പിൽ, ജോയി കണിയാംപറമ്പിൽ. കോശി തോമസ് തിരുവല്ല: തട്ടാകുന്നേല് കോശി തോമസ് (തമ്പാന്85, റിട്ട. കിംകൊ കമ്പനി, കുവൈറ്റ്) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് തിരുവല്ല പാലിയേക്കര സെന്റ് ജോര്ജ് ഓര്ത്തഡോക്സ് പള്ളിയില്. ഭാര്യ പരേതയായ മറിയാമ്മ കോശി (ഗ്ലോറി) കണ്ടത്തില് പീടികയില് (കറ്റാനം). മക്കള്: റ്റോജി, സുജ. മരുമക്കള്: മാത്യൂസ് ഏബ്രഹാം (ബെന്സി) ഓലിക്കല് വയലത്തല, സിന്ധു നൈനാന് പുത്തന്പറമ്പില് നാലാഞ്ചിറ, തിരുവനന്തപുരം. മൃതദേഹം ഇന്ന് രാവിലെ എട്ടിന് ഭവനത്തില് കൊണ്ടുവരും. സോമരാജൻ റാന്നി: പെരുനാട് കണ്ണനുമൺ പുത്തൻപുരയിൽ പി.ആർ. സോമരാജൻ (69) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞുമോൾ. മകൻ: അനീഷ് (വനംവകുപ്പ്). മരുമകൾ: ദിവ്യ. എം.വി. ശാന്തമ്മ അയിരൂര്: കാഞ്ഞീറ്റുകര പുത്തേഴത്ത് പഞ്ചമിയില് എം.എൻ. ഗോപാലകൃഷ്ണൻ നായരുടെ (റിട്ട. എൻജിനിയർ) ഭാര്യ എം.വി. ശാന്തമ്മ(82) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കള്: സുനില്കുമാര് (ആർക്കിടെക്ക് എൻജിനിയേഴ്സ്, തടിയൂര്), വിനോദ്കുമാര്((ഓസ്ട്രേലിയ), പരേതനായ മനോജ്കുമാര്. മരുമക്കള്: ആശ (അധ്യാപിക, തടിയൂർ എന്എസ്എസ് എച്ച്എസ്എസ്), ജിഷ (ഓസ്ട്രേലിയ). വി.എൻ. സുകുമാരൻ കോന്നി: പയ്യനാമൺ വടക്കേക്കര വി.എൻ. സുകുമാരൻ (83) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: സുധാമണി, ഉദയകുമാർ. മരുമക്കൾ : ഷാജി, അജിത. ശാന്തമ്മ അയിരൂർ: കോറ്റാത്തൂർ മധുമന്ദിരത്തിൽ പരേതനായ രാഘവന്റെ ഭാര്യ ശാന്തമ്മ (74) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: അജയൻ, ജ്യോതി. മരുമക്കൾ: മേഘ, രാഹുൽ.
|
ആലപ്പുഴ
റാണിക്കുട്ടി സേവ്യർ അമ്പലപ്പുഴ: കരുമാടി ആശാംപറമ്പിൽ സണ്ണി ആന്റണിയുടെ ഭാര്യ റാണിക്കുട്ടി സേവ്യർ (റാണി സണ്ണി60, റിട്ട. പ്രഥമാധ്യാപിക, കെ.കെ. കുഞ്ചുപിള്ള സ്മാരക ഗവ. ഹൈസ്കൂൾ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കരുമാടി സെന്റ് നിക്കോളാസ് പള്ളിയിൽ. പരേത കണ്ണാടി കാട്ടിത്തറ കുടുംബാംഗം. മക്കൾ: ഗ്രീഷ്മ സണ്ണി, ഗ്രീമ സണ്ണി. മരുമകൻ: ജൂബിൻ ജോസ്. കെ.വി. ജോയിസൺ ചെക്കിടിക്കാട്: കരിക്കംപള്ളിൽ ഇലഞ്ഞിപ്പറമ്പിൽ കെ.വി. ജോയിസൺ (ജോയിച്ചൻ82, റിട്ട. അധ്യാപകൻ) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് പച്ചചെക്കിടിക്കാട് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ റോസമ്മ ജോയിസൺ (അമ്മിണിക്കുട്ടി) ചങ്ങനാശേരി മഠത്തിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ട്രീസാ ജോയിസൺ (റിട്ട. അധ്യാപിക, എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ), ടീനാ ജോയിസൺ, സ്മിതാ മാർട്ടിൻ, റോഷൻ റോയി, മെറീന ജോൺ. മരുമക്കൾ: ഐ.സി. തോമസ് ഇല്ലിപ്പറമ്പിൽ (ആലപ്പുഴ), ജോൺസൺ പോൾ കാച്ചപ്പള്ളി (അങ്കമാലി), എം.എസ്. മാർട്ടിൻ (ജോഷി) വള്ളപുരക്കൽ ചങ്ങനാശേരി, റോയി ജോസഫ് കുന്നത്ത് (കടപ്ലാമറ്റം), ജോൺ വിനോദ് ക്രിസ്റ്റി വരയിച്ചിനേഴികം (കൊല്ലം). സരസ്വതി അമ്പലപ്പുഴ: പുന്നപ്ര 15ാം വാർഡ് അയ്യയംപറമ്പിൽ വാസുദേവന്റെ ഭാര്യ സരസ്വതി (69) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരീഷ്, ഗിരിജ, ഗിരിജൻ. മരുമക്കൾ: ഷാജി, ഷഹനമോൾ. തോമസ് ഡഡ്ലി റെയ്ഡർ കായംകുളം: ചിറക്കടവം വലിയപറമ്പിൽ തോമസ് ഡഡ്ലി റെയ്ഡർ (67) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ശാസ്താംകോട്ട കാരാളിമുക്ക് പാട്ടക്കടവ് സെന്റ് ആൻഡ്രൂസ് പള്ളിയിൽ. ഭാര്യ: പരേതയായ ആനി റെയ്ഡർ. മക്കൾ: റിക്കി റെയ്ഡർ, ഡോ. റിയ റെയ്ഡർ. എൻ. പങ്കജാക്ഷൻ കറ്റാനം: ഭരണിക്കാവ് തെക്ക് കുറ്റിയിൽ പടീറ്റതിൽ എൻ. പങ്കജാക്ഷൻ (വിമുക്തഭടൻ86) അന്തരിച്ചു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതി. ലക്ഷ്മിക്കുട്ടിയമ്മ ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 12ാം വാർഡ് കളപ്പുരക്കൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (90) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ശോഭകുമാരി, ഹരിഹരൻകുട്ടി കർത്ത, ജയചന്ദ്രൻ, ആനന്ദക്കുട്ടൻ, പരേതനായ ഓമനക്കുട്ടൻ. മരുമക്കൾ: രാധാമണി, ലത, ബിന്ദു, രാധിക. കെ.വി. ഷെല്ലി ചേർത്തല: മരുത്തോർവട്ടം കരിമ്പടത്ത് കെ.വി. ഷെല്ലി (85, റിട്ട. ഇന്ത്യൻ ആർമി) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: ഗ്രേസി തത്തംപള്ളിപറമ്പിൽ പറമ്പിൽ കുടുംബാഗം. മക്കൾ: ഗിരീഷ്, ഷിൻസി (ഇരുവരും യുഎസ്എ), സണ്ണി (ഓസ്ട്രേലിയ). മരുമക്കൾ: പ്രിയ വരിക്കമാക്കൽ (പാലാ), വിനോ വേങ്ങാച്ചുവട്ടിൽ (തൊടുപുഴ), അഞ്ജു കടപ്ലാക്കൽ (അരുവിത്തുറ). സുലൈമാൻ അമ്പലപ്പുഴ: വെള്ളാഞ്ഞി കോടംകേരി സുലൈമാൻ (80 )അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സാറാ ഉമ്മ. മക്കൾ: ആബിദ, ഷിബ, സാജിദ, മുഹമ്മദസാദത്ത്. മരുമക്കൾ: സലാഹുദ്ദിൻ, സാബു, അസ്ലം, ലിനിമോൾ. ജയചന്ദ്രൻ മുഹമ്മ: അഞ്ചാം വാർഡ് ചാലാച്ചിറയിൽ ജയചന്ദ്രൻ (ബിനു48, പോലീസ്, കോട്ടയം പോലീസ് ക്യാന്പ്) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. അമ്മ: ലക്ഷ്മിക്കുട്ടി. ഭാര്യ: രമ്യ (നഴ്സ്, നെട്ടൂർ പിഎച്ച്സി). മക്കൾ: ആനന്ദ്, അഭിനന്ദ് (ഇരുവരും വിദ്യാർഥികൾ).
|
കോട്ടയം
ചിന്നമ്മ വാക്കാട്: ചെന്പനാംതടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ (84) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത കുര്യനാട് ചൊള്ളംമാക്കിൽ കുടുംബാംഗം. മക്കൾ: ഗ്ലാഡിസ്, ഡോളി, വിൽസൺ, ബിന്നി, കൊച്ചുറാണി, സെബാസ്റ്റ്യൻ (ആൻമരിയ എന്റർപ്രൈസസ്, കുറവിലങ്ങാട്), ഫാ. ജയിംസ് സിഎംഐ (ഗുജറാത്ത്). മരുമക്കൾ: ജോളി തറേപ്പറന്പിൽ (മാനടുക്കം), പ്രിൻസ് ചെരുപറന്പിൽ (ഞായപ്പള്ളി), ലാലി മൂലേച്ചാലിൽ (മണിയംകുളം), റെജി മംഗലത്ത് (അട്ടപ്പാടി), ജോളി കാക്കനാട്ട് (കുട്ടന്പുഴ), സൗമ്യ ഒറ്റപ്ലാക്കൽ (മാലോം). ഔസേപ്പ് വര്ഗീസ് ഈര: കൈതാരം ഔസേപ്പ് വര്ഗീസ് (പാപ്പച്ചന്88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഈര ലൂര്ദ്മാതാ പള്ളിയില്. ഭാര്യ പരേതയായ മറിയക്കുട്ടി മാമ്മൂട് മറ്റത്തില് കുടുംബാംഗം. മക്കള്: റീസമ്മ, ടോമിച്ചന്, ആന്റപ്പന്, സാലിമ്മ. മരുമക്കള്: പരേതനായ ജോര്ജ് തോമസ് ചമ്പക്കര (കാഞ്ഞിരപ്പള്ളി), പരേതയായ ലിസമ്മ മാത്യു പുത്തന്പുരയില് (കൂത്രപ്പള്ളി), സൂസമ്മ കണ്ടത്തില്കാപ്പില് (തത്തംപള്ളി), ജോളി അലക്സാണ്ടര് അറയ്ക്കല് (മാന്വെട്ടം). ചിന്നമ്മ ജോർജ് മുട്ടുചിറ: കാര്യപ്പറമ്പില് ജോയിയുടെ ഭാര്യ ചിന്നമ്മ ജോര്ജ് (ആന്സി70) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മുട്ടുചിറ റൂഹാദ്കുദിശ് ഫൊറോന പള്ളിയില്. പരേത അമനകര ചടനാകുഴിയില് കുടുംബാംഗം. മക്കള്: ജോയ്സി, ജോമി. മരുമക്കള്: റീറ്റോ (സൗദി), നീതു. ജിനോയ് ലൂക്കോസ് പരിപ്പ്: പതിയകത്ത് ലൂക്കോസ്പരേതയായ മറിയാമ്മ ദന്പതികളുടെ മകൻ ജിനോയ് ലുക്കോസ് (52) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് ഒളശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ സജിത പുന്നൂസ് പുന്നത്തുറ പുന്നോടത്ത് കുടുംബാംഗം. മക്കൾ: റിയ (നഴ്സിംഗ് വിദ്യാർഥിനി), ആൽഫി (പ്ലസ്ടു വിദ്യാർഥി). മോളി ഏബ്രഹാം കല്ലറ: ഇല്ലിപ്പറന്പിൽ ഏബ്രഹാമിന്റെ ഭാര്യ മോളി ഏബ്രഹാം (65) അന്തരിച്ചു. സംസ്കാരം പിന്നീട്. മേരി ജോസഫ് തിടനാട്: കൂട്ടിയാനിയിൽ പരേതനായ ജോസഫിന്റെ മകൾ മേരി ജോസഫ് (59) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വസതിയിൽ ആരംഭിച്ച് തിടനാട് സെന്റ് ജോസഫ് പള്ളിയിൽ. അമ്മ പരേതയായ അന്നക്കുട്ടി പൂവത്തോട് കാരമുള്ളിൽ കുടുംബാംഗം. റോസമ്മ ചങ്ങനാശേരി: ഫാത്തിമാപുരം പുളിക്കൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ റോസമ്മ (കുഞ്ഞമ്മ83) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് ഫാത്തിമാപുരം ഫാത്തിമാമാതാ പള്ളിയിൽ. പരേത തൃക്കൊടിത്താനം മാളിയേക്കൽ കുടുംബാംഗം. മക്കൾ: മോളിമ്മ, ജോസുകുട്ടി, കുഞ്ഞുമോൾ. മരുമക്കൾ: ജോയിച്ചൻ വാഴപ്പള്ളിക്കളം, ജോയിച്ചൻ വലിയവീട്ടിൽ (കടന്തോട്), ജെസി (കടന്തോട്, കടമാൻചിറ). രാജേഷ് ദേവസ്യ ഏറ്റുമാനൂർ: പ്ലാമൂട്ടിൽ രാജേഷ് ദേവസ്യ (56) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് ക്രിസ്തുരാജ് (ശാന്തിതീരം) കുടുംബക്കല്ലറയിൽ. ഭാര്യ: ലിസമ്മ. മക്കൾ: രോഹിത്, നൈൽ. കെ.എം. ജോസഫ് കൂരോപ്പട: ഇടയ്ക്കാട്ടുകുന്ന് കാവനാട് കെ.എം. ജോസഫ് (കുഞ്ഞൂഞ്ഞ്64) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് വസതിയിൽ ആരംഭിച്ച് കൂരോപ്പട മാർ സ്ലീവാ പള്ളിയിൽ. ഭാര്യ ടി.പി. പൊന്നമ്മ പാക്കിൽ വഞ്ചിത്തോട്ടിൽ കുടുംബാംഗം. മക്കൾ: കെ.കെ. അമ്പിളി, കെ.കെ. അനീഷ് (എംആർഎഫ്, കോട്ടയം), കെ.കെ. ആശ. മരുമക്കൾ: ബിനോയി (മുണ്ടക്കയം), സന്ധ്യ (മുണ്ടക്കയം), മഞ്ചേഷ് (കട്ടപ്പന). ലൂക്കോസ് ഉഴവൂർ: പള്ളിപ്പുറത്ത് ലൂക്കോസ് (83) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വസതിയിൽ ആരംഭിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ സിൻസി കൂടല്ലൂർ പട്ടാർകുഴിയിൽ കുടുംബാംഗം. മക്കൾ: സിബിൾ, ഷാജി. മരുമക്കൾ: ജയ്സൺ ഒഴികയിൽ (കൊങ്ങാണ്ടൂർ), അഞ്ജു വടക്കേമലയിൽ (കരിപ്പാടം). എൻ.ടി. തോമസ് പുഞ്ചവയൽ: നന്ദികാട്ട് എൻ.ടി. തോമസ് (കപ്യാർ അപ്പച്ചൻ80) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ റോസമ്മ തമ്പലക്കാട് ചെറുകുടൂര് കുടുംബാംഗം. മക്കൾ: സാബു, ഷിജി, പരേതനായ ഷാജി. മരുമക്കൾ: ഷാന്റി, പരേതനായ ജോയിച്ചൻ. കെ.ജെ. ബെഞ്ചമിൻ മേലുകാവ് മറ്റം: കുരിശിങ്കൽ ചേലക്കുന്നേൽ കെ.ജെ. ബെഞ്ചമിൻ (81) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് ഭവനത്തിൽ ആരംഭിച്ച് ചെമ്മല സെന്റ് ജോൺസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ മേരി ബെഞ്ചമിൻ വഴിത്തല കൈപ്പള്ളിതണ്ടേൽ കുടുംബാംഗം. മക്കൾ: വിദോഷ്, അനീഷ്. മരുമക്കൾ: സെബിൽ (കോഴിക്കോട്), നിഷ (പത്തനംതിട്ട). ഏലിയാമ്മ മാത്തൻ കൂരോപ്പട: കീച്ചേരിമറ്റത്തിൽ ഏലിയാമ്മ മാത്തൻ (72) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങൾ: കെ.എം. വർഗീസ് (ആശാൻ), കെ.എം. യോഹന്നാൻ, കെ.എം. തോമസ്, പരേതനായ കെ.എം. വർഗീസ് (ബേബി). ഷാജി മാത്യു കട്ടച്ചിറ: പൊറ്റോടത്തിൽ ഷാജി മാത്യു (ചാക്കോച്ചൻ58) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കട്ടച്ചിറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ വിജി കട്ടച്ചിറ നെടുന്തൊട്ടിയിൽ കുടുംബാംഗം. മക്കൾ: സെൽമ, സിൽബി. മരുമകൻ: സജേഷ് കോക്കാട്ട് (കേളകം, കണ്ണൂർ). ദാനിയേൽ ജേക്കബ് പന്പാവാലി: എഴുകുമണ്ണ് കോട്ടക്കുഴിയിൽ ദാനിയേൽ ജേക്കബ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് തുലാപ്പള്ളി മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: കുഞ്ഞുമോൾ, മേരിക്കുട്ടി, സാലി, ബിന്ദു. മരുമക്കൾ: ഷാജി, ജയ്സൺ, സണ്ണി, പരേതനായ ബാബു. എൽ. ലളിതാമ്മാൾ വെള്ളൂർ: കൈനൂർമഠത്തിൽ ശങ്കര അയ്യരുടെ ഭാര്യ എൽ. ലളിതാമ്മാൾ (69, റിട്ട. ഉദ്യോഗസ്ഥ, എച്ച്എൻഎൽ) അന്തരിച്ചു. സംസ്കാരം നടത്തി. പരേത പുനലൂർ പുത്തൻമഠം കുടുംബാംഗം. മക്കൾ: മഹേഷ് (മലേഷ്യ), ജീവ. മരുമകൾ: രഞ്ജു (കായംകുളം). എം.ഒ. ശിവൻ ബ്രഹ്മമംഗലം: മുകളേൽ എം.ഒ. ശിവൻ (72) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മക്കൾ: സിനോജ്, സീന, സിമി. മരുമക്കൾ: രജീഷ്, അരുൺ. മീനാക്ഷിയമ്മാൾ വാഴൂർ: തീർഥപാദപുരം കുട്ടനാപ്പറമ്പിൽ (ശാസ്താരം) പരേതനായ കൃഷ്ണൻകുട്ടി ചെട്ടിയാരുടെ ഭാര്യ മീനാക്ഷിയമ്മാൾ (93) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ശിവൻകുട്ടി ചെട്ടിയാർ, രാധമ്മാൾ, ഹരികൃഷ്ണൻ ചെട്ടിയാർ (പ്രിൻസിപ്പൽ, പനമറ്റം ഗവ. എച്ച്എസ്എസ്). മരുമക്കൾ: ലക്ഷ്മിയമ്മാൾ, രാജപ്പൻ ചെട്ടിയാർ, ഗീതാകുമാരി (റിട്ട. ഡപ്യൂട്ടി കളക്ടർ). അബ്ദുൽ സലാം കാഞ്ഞിരപ്പള്ളി: ആനിത്തോട്ടം ലെയ്നിൽ ബംഗ്ലാവു പറമ്പിൽ (കൊടുക്കാപുള്ളി) അബ്ദുൽ സലാം (78) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഐഷാ ബീവി. മക്കൾ: താജുദീൻ, തൗഫീക്, തസ്നി, തനുജ. മരുമക്കൾ: സലീഷ്, റാസ്മില്ല, നാസർ, നാസർ. മണിലാല് ചങ്ങനാശേരി: പൂവം മട്ടാഞ്ചേരി വീട്ടില് പരേതനായ ലോനപ്പന്റെ മകന് മണിലാല് (44) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മനയ്ക്കച്ചിറ സെന്റ് ജോസഫ് പള്ളിയില്. അമ്മ: തങ്കമ്മ. ഭാര്യ: വിദ്യ. മക്കള്: മെല്വിന്, മെറി, മാര്വിന്. ഗോപാലകൃഷ്ണൻ ഞീഴൂര്: വടക്കേനിരപ്പ് പുളിനില്ക്കും തറപ്പില് ഗോപാലകൃഷ്ണന് (68, പുളിനില്ക്കും തറപ്പില് ഇന്ഡസ്ട്രീസ് ആന്ഡ് പാവിംഗ് ടൈല്സ്, കോഴാ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്. ഭാര്യ വത്സ മണ്ണൂര് വില്ലൂര്കുടിയില് കുടുംബാംഗം. മക്കള്: പി.ജി. ബിനോമോന്, ബിനുമോള്. മരുമക്കള്: സന്തോഷ്, മനുജ. നാരായണൻ ഞീഴൂർ: വടക്കേനിരപ്പ് കൊല്ലത്തുപറമ്പിൽ നാരായണൻ (92) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ഗീത, അജി. മരുമക്കൾ: പരേതനായ രവീന്ദ്രൻ, ഗോപി. ചിദംബരൻ ആർപ്പൂക്കര: കുന്നതൃക്ക ചെരുവൻകുന്ന് ചിദംബരൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ ശാരദ നീണ്ടൂർ വാലയിൽ കുടുംബാംഗം. മക്കൾ: ജൂബി, ജൂബിലി. മരുമക്കൾ: സിന്ധു (കുമരകം), സജി (മൂലമറ്റം). കെ.ജെ. തങ്കപ്പൻ അമലഗിരി: കളമ്പുക്കാട്ട് മലയിൽ കെ.ജെ. തങ്കപ്പൻ (83) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: രാജേന്ദ്രൻ, പ്രകാശൻ, സരള, സന്തോഷ്. മരുമക്കൾ: സന്ധ്യ, അംബിക, ബാബു, ബിന്ദു. രാധമ്മ പങ്ങട: വാസുദേവസദനം (രാമങ്കരി) വാസുദേവൻ പിള്ളയുടെ ഭാര്യ രാധമ്മ (91) അന്തരിച്ചു. സംസ്കാരം പിന്നീട്. സംസ്കാരം നടത്തി തലയോലപ്പറമ്പ്: വരിക്കാംകുന്ന് തച്ചുമ്യാലിൽ സ്റ്റീഫന്റെ ഭാര്യ ജെസി സ്റ്റീഫൻ (60) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കടുത്തുരുത്തി ഓലപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: ആൽഫി, ആൽവിൻ (കുവൈറ്റ്). മരുമകൻ: ജീസ് ജോസ് പുൽപ്പറയിൽ (കരിങ്കുന്നം).
|
ഇടുക്കി
ഏലിയാമ്മ ജോൺ കല്ത്തൊട്ടി: ചെറ്റയില് പുത്തന്പുരയ്ക്കല് പരേതരായ വര്ഗീസ് ജോൺറോസമ്മ ജോൺ ദന്പതികളുടെ മകള് ഏലിയാമ്മ ജോണ് (89) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് തിരുവനന്തപുരം പേയാടുള്ള സഹോദരന് സി.ജെ. തോമസിന്റെ വസതിയില് ആരംഭിച്ചു തിരുവനന്തപുരം ലൂര്ദ് ഫൊറോന പള്ളിയുടെ നാലാഞ്ചിറ സെമിത്തേരിയില്. ടി.ഐ. അപ്പച്ചൻ ഉടുമ്പന്നൂർ: കുളപ്പാറ പീടികത്തടത്തിൽ (തടത്തിൽ) ടി.ഐ. അപ്പച്ചൻ (ജോസഫ്63) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വസതിയിൽ ആരംഭിച്ച് ഉടുമ്പന്നൂർ മങ്കുഴി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ ഗ്രേസി പെരുമ്പിള്ളിച്ചിറ കുഴികണ്ണിയിൽ കുടുംബാംഗം. മക്കൾ: ടിന്റു, ടിനു. മരുമകൻ: സന്തോഷ് പോള് ചൂപ്രത്ത് (പിറവം). അപ്പുക്കുട്ടൻ വെള്ളിയാമറ്റം: ദേവരുപാറ പനംതോട്ടം അപ്പുക്കുട്ടൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ സരസമ്മ കുളമാവ് പുതുപ്പറന്പിൽ കുടുംബാഗം. മക്കൾ: രാജേഷ്, രതീഷ്, രഞ്ജിനി. മരുമക്കൾ: അനിത, അഞ്ജന, അരുണ്. ചന്ദ്രശേഖരൻ രാജാക്കാട്: എൻആർ സിറ്റി ഓലിയ്ക്കൽ ചന്ദ്രശേഖരൻ (ചന്ദ്രൻ82) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ രാധ മണക്കാട് കണ്ടമംഗലത്ത് കുടുംബാംഗം. മക്കൾ: പ്രശാന്ത്, പ്രദീഷ് (ഡിടിഎം ആത്മ, തൊടുപുഴ). മരുമക്കൾ: ആശ മങ്കുഴിയിൽ (പനച്ചിക്കുഴി), അഞ്ജു പരപ്പിൻകരയിൽ (കൊന്നത്തടി). ചെല്ലമ്മ രാജാക്കാട്: നങ്കിൽ പരേതനായ രാമന്റെ ഭാര്യ ചെല്ലമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. പരേത മോനിപ്പിള്ളി തുള്ളോംപറമ്പിൽ കുടുംബാംഗം. മക്കൾ: സുരേഷ്, സുജാത, സുഭാഷ്. മരുമക്കൾ: ഉഷ തോട്ടത്തിൽ (കനകപ്പുഴ), പ്രകാശ് നരിക്കുഴിയിൽ (മുനിയറ), ബിന്ദു പേഴത്തോലിൽ (കോമ്പയാർ). കെ.കെ. നളിനാക്ഷി തൊടുപുഴ: അരിക്കുഴ പ്ലാച്ചേരിക്കുന്നേൽ പരേതനായ പി.എൻ. ശിവന്റെ (റിട്ട. അധ്യാപകൻ) ഭാര്യ കെ.കെ. നളിനാക്ഷി (85, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. പരേത പണ്ടപ്പിള്ളി കോലുകുടിയിൽ കുടുംബാംഗം. മക്കൾ: അനിൽ, അജിമോൾ, അനിത. മരുമക്കൾ: സ്വപ്ന, സുനിൽ, പരേതനായ സജീവ്. ചന്ദ്രശേഖരപിള്ള തൊടുപുഴ : ഒളമറ്റം കാടുതല കെ.എൻ. ചന്ദ്രശേഖരപിള്ള (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: നിർമല. മക്കൾ: അനീഷ്, അനു, അഖിൽ. മരുമക്കൾ: ജയൻ, ആശ.
|
എറണാകുളം
സിസ്റ്റർ ക്രിസ്റ്റഫർ കൊച്ചി: സിഎസ്എസ്ടി എറണാകുളം സഭാംഗമായ സിസ്റ്റർ ക്രിസ്റ്റഫർ (കെ.ബി. ബേബി89) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് സെന്റ് തെരേസാസ് കോണ്വെന്റിലെ ശുശ്രൂഷയ്ക്കുശേഷം സെമിത്തേരിമുക്കിലെ സെമിത്തേരിയിൽ. പള്ളിപ്പുറം കാട്ടിപറന്പിൽ ബേണാർഡ് മാർത്ത ദന്പതികളുടെ മകളാണ്. 1960 മുതൽ 1998 വരെ സിഎസ്എസ്ടിയുടെ കർണാടകയിലെ സഭാസമൂഹങ്ങളിലും പിന്നീട് കേരളത്തിലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡേവിഡ് പിറവം: പിറവം കരക്കോട് ചേറക്കൽ ഒ. ഡേവിഡ് (സേട്ടു 86, റിട്ട. വില്ലേജ് ഓഫീസ്) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് പിറവം വലിയ പള്ളിയിൽ. ഭാര്യ: മേരി പിറവം മങ്കിടിയിൽ കുടുംബാംഗം. മക്കൾ: ജോണി, ജോളി. മരുമക്കൾ: മാത്യു കളന്പുകാട്ടേൽ, ഗ്രേസി വഴിക്കുടിലിൽ. ചെറിയാൻ ജോർജ് ആലുവ: മുക്കുങ്കൽ ചെറിയാൻ ജോർജ് (സക്കർ64) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് ആലുവ സെന്റ് ഡൊമിനിക്സ് പള്ളിയിൽ. ഭാര്യ: ആനി ഇരുന്പനം ആനാംതുരുത്തിൽ കുടുംബാംഗം. മക്കൾ: ഇമ്മാനുവൽ, അൽഫോൻസ. മരുമകൾ: ലിയ ആൻ ജോസ്. വി.ജെ. മാത്യു വള്ളനാട്ട് പച്ചാളം: ലബോറട്ടറി എക്വിപ്മെന്റ് സ്റ്റോഴ്സ് സ്ഥാപകൻ വി.ജെ. മാത്യു വള്ളനാട്ട് (92) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് സെമിത്തേരിമുക്ക് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ. ഭാര്യ: പരേതയായ ലൂർദ് മേരി. മക്കൾ: ജെസി ജോ, നീന ജോയ്സണ്, പരേതനായ റോണി, സോണി. മരുമക്കൾ: പരേതനായ ജോ കാരിക്കശേരി, ജോയ്സണ് പള്ളൻ, ജിനി കപ്ലിക്കുന്നേൽ. കെ.വൈ. വർഗീസ് പെരുന്പാവൂർ: പാണംകുഴി കണ്ണാടൻ വീട്ടിൽ കെ.വൈ. വർഗീസ് (59) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് ആലാട്ടുചിറ ബെത്ലഹേം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ബിജി അല്ലപ്ര തടത്തിൽ കുടുംബാംഗം. മക്കൾ: സാംസണ് (കുവൈറ്റ്), ജയ്സണ് (ഐടി കന്പനി കൊച്ചി). വി.സി. ചാക്കോ സാജു പോത്താനിക്കാട്: പൈങ്ങോട്ടൂർ വള്ളോംകുന്നേൽ വി.സി. ചാക്കോ സാജു (60) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് പോത്താനിക്കാട് സഭാ സെമിത്തേരിയിൽ. ഭാര്യ: ഷൈനി. മക്കൾ: അക്സ, ആസ്ന, അസായൽ. പോൾസണ് അങ്കമാലി: കറുകുറ്റി ബസ്ലേഹം കറന്പൻ ജോസഫ് പോൾസണ് (86) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് ബസ്ലേഹം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ജസ്റ്റീന ചേരാനല്ലൂർ പൂണോളിൽ കുടുംബാംഗം. മക്കൾ: റെക്സി (യു.കെ), നിക്സൻ, നെൽസണ് (യു.കെ), ജാക്സണ് (ആഫ്രിക്ക). മരുമക്കൾ: റോയി, പ്രിയാമോൾ, ഷീനാമോൾ, ജിസ്മോൾ. സുരേഷ് എൻ. മേനോൻ കരുമാല്ലൂർ: യു.സി കോളജ് മറിയപ്പടി സ്വാതി വീട്ടിൽ സുരേഷ് എൻ. മേനോൻ (53, സോഫ്റ്റ് വെയർ എൻജിനീയർ) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം യുസി കോളജ് ടി.എൻ.എസ് ശ്മശാനത്തിൽ. ഭാര്യ: ദീപ ഓണാട്ട്. മക്കൾ: മാലിനി മേനോൻ, മൈഥിലി മേനോൻ. കൊടകര വെന്പനാട്ട് വീട്ടിൽ പരേതരായ നാരായണൻകുട്ടി മേനോന്റെയും ഉമ മേനോന്റെയും മകനാണ്. സി.സി. ചെറിയാൻ പോത്താനിക്കാട്: ചെട്ടിയാംകുടിയിൽ സി.സി. ചെറിയാൻ (87) അന്തരിച്ചു. സംസ്കാരം ശുശ്രൂഷകൾ ഇന്നു 10ന് എറണാകുളം മരടിലെ വസതിയിൽ ആരംഭിച്ച് മൂന്നിന് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കരിക്കും. ഭാര്യ: കുഞ്ഞമ്മ മൂവാറ്റുപുഴ പള്ളിയത് കുടുംബാംഗം. മക്കൾ: ലാൽ ബെഡ്സി, ലാൽ ലെഡ്സി, ലാൽബർട്ട്, ലാൽ ജെഡ്സി, മരുമക്കൾ: അവിരാച്ചൻ കക്കടാശേരി, എൽദോ പരിയാരത്ത്, പ്രീത, എൽദോസ് മുണ്ടാണാനിക്കൽ. മറിയാമ്മ പെരുന്പാവൂർ: പാണംകുഴി പാങ്കോട്ടിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ (89) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഏലിയാമ്മ, എൽദോ, പരേതനായ ജോസ്. മരുമക്കൾ: പൗലോസ്, മോളി, ഷൈബി. ഗോവിന്ദൻ നെടുന്പാശേരി: അത്താണി സർവീസ് സ്റ്റേഷൻ റോഡിൽ കൃഷ്ണ നിവാസിൽ വി.വി. ഗോവിന്ദൻ (73, റിട്ട. ക്രോംപ്ടൻ ഗ്രീവ്സ് ജീവനക്കാരൻ) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് മംഗലപ്പുഴ എൻഎസ്എസ് ശ്മശാനത്തിൽ. ഭാര്യ: ശോഭ. മക്കൾ: അനൂപ് ഗോവിന്ദൻ, അന്പിളി വിനീത്. കൊച്ചഹമ്മദ് കൊച്ചി: പാനായിക്കുളം ആലങ്ങാട് വേഴപ്പിള്ളി പുത്തൻവേലിൽ വീട്ടിൽ പരേതനായ അബ്ദുള്ളയുടെ മകൻ കൊച്ചഹമ്മദ് (82, റിട്ട. പ്രധാനാധ്യാപകൻ) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: എ.കെ. സാറ (റിട്ട. പ്രധാനാധ്യാപിക). മക്കൾ: സാബിറ, ഷാഹിന, സാഹിദ. മരുമക്കൾ: സലാം, ചാറ്റർജി എസ് ദീൻ, ഷാർജി. ടി.ആർ. വാസന്തി പെരുന്പാവൂർ: കോടനാട് പോലീസ് മുഖാന്തരം അഭയ ഭവനിൽ പ്രവേശിപ്പിച്ച ടി.ആർ. വാസന്തി (66) അന്തരിച്ചു. മൃതദേഹം പെരുന്പാവൂർ ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ കോടനാട് പോലീസ് സ്റ്റേഷനിലോ കൂവപ്പടി അഭയ ഭവനുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. നസീറ ഖാലിദ് ആലപ്പുഴ: കളക്ടറേറ്റിനു സമീപം ആലുശേരി വാർഡിൽ ബ്രൈറ്റ് ഹൗസ് കദീജ മൻസിലിൽ പരേതനായ ഖാലിദിന്റെ ഭാര്യ നസീറ (73) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: നിസാബ്, നിയാസ്, നിഷാദ്, നിഹാസ്, നിഷ. മരുമക്കൾ: ഷെമി, ബീന, സജി, സജു, നിസാർ. സുബൈദ മട്ടാഞ്ചേരി: ലോബോ ജംഗ്ഷനു സമീപം അസ്രാജ് ബിൽഡിംഗിൽ പരേതനായ അസീസിന്റെ ഭാര്യ സുബൈദ (64) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: സൈഫുദ്ദീൻ, പരേതനായ ഷാജി. മരുമകൾ: ഷാഹിറ സൈഫുദ്ദീൻ.
|
തൃശൂര്
ജോസ് പേരാമംഗലം: ചൂരക്കാട്ടുകര പൊറത്തൂർ ജോർജ് മകൻ ജോസ് (59) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷൈനി. മക്കൾ : ദീപു, ജിബു. മരുമകൾ: അലീന. കുരിയപ്പൻ മേലൂർ : കരുവാപ്പടി പുതുശേരി അന്തോണി മകൻ കുരിയപ്പൻ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് മേലൂർ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: അന്നം മേലൂർ തെക്കൻ കുടുംബാംഗം. മക്കൾ: ബീന, റീന, ബിജു. മരുമക്കൾ: വിൽസൺ, പോളി. ദേവസി മാള: പയ്യപ്പിള്ളി ഒൗസേപ്പ് മകൻ ദേവസി (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മറിയാമ്മ. മക്കൾ: അമല, ദിവ്യ. മരുമകൻ: റിന്റോ. ത്രേസ്യ കൊരട്ടി: മംഗലശേരി പുത്തൻവീട്ടിൽ യാക്കോബ് ഭാര്യ ത്രേസ്യ (99) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് മംഗലശേരി സെന്റ് തോമസ് പള്ളിയിൽ. മക്കൾ: പരേതനായ പൗലോസ്, ജോസഫ്, റീത്ത, തോമസ്. മരുമക്കൾ: ലില്ലി, പരേതയായ കൊച്ചുത്രേസ്യ, ഫ്രാൻസിസ്, മേരി. മേരി ചാലക്കുടി : തേരാമ്പിള്ളി പരേതനായ തോമസിന്റെ ഭാര്യ മേരി (88) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. അങ്കമാലി വാപ്പാലശേരി പാലാട്ടി കുടുംബാംഗമാണ് പരേത. മക്കൾ: മെറീന, വക്കച്ചൻ, ഗ്രേസി, മരിയറ്റ. മരുമക്കൾ: പരേതനായ ലോറൻസ്, ജോബി, ജയ്മോൾ. ജോണി അഞ്ചേരി: എടത്തുരുത്തിക്കാരൻ കൊച്ചാപ്പു മകൻ ജോണി (87) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ: വെറോനിക്ക. മക്കൾ: ബേബി, വൽസ, ജോണ്സണ്, മിനി. മരുമക്കൾ: സീന, പരേതനായ വർഗീസ് പൂത്തോക്കാരൻ, പ്രിൻസി, വിൻസെന്റ് നീലങ്കാവിൽ. തോമസ് പീച്ചി: തെക്കേക്കുളം പ്ലാവ്നിൽക്കുന്നതിൽ പൊടിയൻ മകൻ തോമസ് (ബേബി61) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്് വിലങ്ങന്നൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: ബീന. മക്കൾ: ആൽബിൻ, അൽന. ത്രേസ്യ തുറവന്കാട്: എലുവത്തിങ്കല് കൂനന് പരേതനായ കൊച്ചുവറീത് ഭാര്യ ത്രേസ്യ (101) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് തുറവന്കാട് സെന്റ് ജോസഫ് പള്ളിയില്. മക്കള്: പരേതനായ ലോനപ്പന്, പരേതനായ ജോസ്, മേരി, തോമസ്, ഡേവീസ്, വര്ഗീസ്, എല്സി. മരുമക്കള്: കൊച്ചുത്രേസ്യ, ആലീസ്, റപ്പായി, ആനി, ലിസ്സി, എമിരീജ (എമിലി), വില്സന്. സ്റ്റീഫൻ ആളൂർ : കുരിശുമറ്റം സ്റ്റീഫൻ (73) അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് മൂന്നിന് പോഞ്ഞാശേരി ഇന്ത്യൻ പെന്തക്കോസ് (ഐപി സി) സെമിത്തേരിയിൽ. ഭാര്യ: റോസിലി. മകൾ: സ്റ്റിൻസി. മരുമകൻ: ജെറിൻ. ക്ലാരകുട്ടി മറ്റം: പള്ളികുളം വഴിയിൽ കണ്ണനായ്ക്കൽ അന്തപ്പൻ മകൾ ക്ലാരകുട്ടി (86) അന്ത രിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് മറ്റം സെന്റ് തോമസ് പള്ളിയിൽ. രാധാകൃഷ്ണൻ നായർ ചേർപ്പ് : ഊരകം രാരത്ത് രാധാ കൃഷ്ണൻ നായർ(78) അന്തരിച്ചു. ഭാര്യ: വിലാസിനി. മക്കൾ: രാജേഷ്, രമേഷ്, സന്തോഷ്. മരുമക്കൾ: ദിവ്യ, വിദ്യ (ചേർപ്പ് ഗ്രാമപഞ്ചായത്ത് അംഗം), വിനീത. ഗംഗാധരന് കൊടകര : കലാ നഗര് മുണ്ടയ്ക്കല് ഗംഗാധരന് (86) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പില്. ഭാര്യ : ഇന്ദിര. മക്കള് : ശ്രീകാന്ത്, ശ്രീകല. മരുമക്കള്: രശ്മി, സതീഷ്. പുഷ്പാംഗതൻ പട്ടിക്കാട്: എടപ്പലം പൊന്നംപാറ കണ്ടാരു മകൻ പുഷ്പാംഗതൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: സുഷ. മക്കൾ: ഹൃദ്യ, ശിശിര, ശിവപ്രസാദ്. മരുമക്കൾ: ബാലകൃഷ്ണൻ, രാഖേഷ്. കാശിനാഥൻ നാട്ടിക: പന്ത്രണ്ടാംകല്ല് പടിഞ്ഞാറ് തോട്ടുപുര പരേതനായ രാമൻ മകൻ കാശിനാഥൻ (87) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: വാസന്തി. മക്കൾ: സിന്ധു, ജീജ. മരുമക്കൾ: അശോക് കുമാർ, സന്തോഷ്. കുമുദാബാന്ധവൻ എടത്തിരുത്തി: തെക്കൂട്ട് കുമാരൻ മകൻ കുമുദാബാന്ധവൻ (86) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഭാരതി. മക്കൾ: ശ്രീകുമാർ, ശ്രീജിത്ത്, ശ്രീരേഖ. മരുമക്കൾ: സിനി, സിമി, ബാബു. സുബൈദ കൊടുങ്ങല്ലൂർ: മേത്തല എടമുക്ക് ജുമാ മസ്ജിദിന് കിഴക്കേവശം വട്ടപ്പറന്പിൽ ജബ്ബാർ ഭാര്യ സുബൈദ (61) അ ന്തരിച്ചു. കബറടക്കം നട ത്തി. ചേന്ദമംഗലത്ത് അ ബൂബക്കർ കുഞ്ഞാച്ചി ദ ന്പതികളുടെ മകളാണ്. മക്കൾ: സുമീറ, സുഹീർ. മരുമകൻ: പരേതനായ റഹിം. ബാൽക്കീസ് വടവന്നൂർ : മാമ്പളളം പണ്ടാരക്കാട് പരേതനായ താജുദ്ദീൻ ഭാര്യ ബാൽക്കീസ് (53) അന്തരിച്ചു. കബറടക്കം ഇന്ന് രണ്ടിന് തങ്കയം കരിപ്പാലി ഖബർസ്ഥാനിൽ. മക്കൾ: റംഷാദ്, റഷീന, റഷീദ്. മരുമക്കൾ: സുലേഖ, മജീദ്, ഹമീദ. ഷൈജു മോതിരക്കണ്ണി: തണ്ടേങ്ങാട്ടിൽ ബാലൻ മകൻ ഷൈജു (45) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജിഷ. മക്കൾ: ആദിലക്ഷ്മി, അദ്വൈത. രാധാകൃഷ്ണൻ എടപ്പലം: പള്ളിക്കാട്ടിൽ പരേതനായ കേശവൻ മകൻ രാധാകൃഷ്ണൻ (55) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് വടക്കുംപാടം ആത്മാലയത്തിൽ. അമ്മ: തങ്ക. ഭാര്യ: അജിത. മക്കൾ: അനുശ്രീ, അതുൽകൃഷ്ണ. ബാലകൃഷ്ണൻ പുന്നയൂർക്കുളം: കാവിൽപടി വടക്കേവളപ്പിൽ ബാലകൃഷ്ണൻ (89) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കാർത്യാ യിനി. മക്കൾ: രമേശ് കുമാർ, വിജയകുമാർ, സുരേഷ്, ഹരീഷ്, അനീഷ് (ഇരുവരും യുഎഇ), ഹേമലത, ഷൈലജ, സുചിത്ര. മരുമക്കൾ: ശോഭ, പ്രിയ, ഹൈമാവതി, ബീന, മഞ്ജുഷ, ദാസൻ, മുരളി, പ്രകാശൻ. സരോജിനി അമ്മ അവണൂർ: കടവത്ത് സരോജിനി അമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. ഭർത്താവ്: പരേതനായകേശവൻ നായർ. മക്കൾ: ഉഷ, പരേതനായ രവീന്ദ്രൻ, വേണുഗോപാലൻ. മരുമക്കൾ: പരേതനായ രവീന്ദ്രൻ, രമാദേവി, സുജാത. മനോജ്കുമാർ പോട്ട : കോട്ടായത്ത് പരേതനായ ശിവരാമൻ നായർ മകൻ മനോജ്കുമാർ (55) അന്തരിച്ചു. സംസ്കാരം നടത്തി. അമ്മ : അംബിക. ഭാര്യ: സരിത മുല്ലശേരി കുടുംബാംഗം പോട്ട. മക്കൾ: മീനാക്ഷി, മിഥുൻ. മുഹമ്മദാലി കാട്ടൂർ: ഇല്ലിക്കാട് പള്ളിക്ക് വടക്ക് പോക്കാക്കില്ലത്ത് മുഹമ്മദാലി (67) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ. മക്കൾ: റിയാസ്, റെജീന, റിഫാസ്. മരുമക്കൾ: ഷഫ്ന, മനാഫ്. ശാന്ത എടക്കുളം: പഴകണ്ടത്തില് പുഷ്പാംഗദന് ഭാര്യ ശാന്ത അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്: ഗോപകുമാര് (കുവൈറ്റ്), അനില്കുമാര്. മരുമക്കള്: നിഷ, രശ്മി. ഭാരതി പറപ്പൂർ: നാഗത്താൻകാവിന് സമീപം പുത്തൻപുരയിൽ മോഹനൻ ഭാര്യ ഭാരതി (53) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: അഖിൽ, അതുൽ, അനഘ. പങ്കജവല്ലിയമ്മ പുന്നയൂർക്കുളം: കടിക്കാട് പരേതനായ വെളിയത്ത് ഗോപിനായരുടെ ഭാര്യ ചന്പകൂട്ടത്തിൽ പങ്കജവല്ലിയമ്മ (71) ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ച യ്ക്ക് 12നു കടിക്കാടു ള്ള വീട്ടുവളപ്പിൽ. മക്കൾ: മുകേഷ്, മുനീഷ്, മുരേഷ്, മോനിഷ. മരുമക്കൾ: നീതു, സരിത, മണികണ്ഠൻ.
|
പാലക്കാട്
സാറാകുട്ടി വടക്കഞ്ചേരി: കണ്ണംകുളം കല്ലറയ്ക്കൽ വീട്ടിൽ പരേതനായ ജോണി ഭാര്യ സാറാകുട്ടി (66) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് ഐപിസി സെന്റർ വാൽകുളമ്പ് സെമിത്തേരിയിൽ. മക്കൾ: ജിജോ, ജിനോ. മരുമകൾ: ഡെയ്സി. ജോയി പീടികപ്പറമ്പിൽ മണ്ണാർക്കാട്: കോട്ടോപ്പാടം അരിയൂർ പീടികപ്പറമ്പിൽ ജോയി (73) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ആൻസമ്മ. മക്കൾ: ജോബി, ജോമ്സി, ജീന. സുനിൽകുമാർ വടക്കഞ്ചേരി: മുടപ്പല്ലൂർ കുന്നുപറമ്പ് വീട്ടിൽ പരേതനായ രാജൻ മകൻ സുനിൽകുമാർ (39) അന്തരിച്ചു. അമ്മ: കോമളം. ഭാര്യ: ജലജ. മക്കൾ: അയന, ആർബിൻകുമാർ.
|
മലപ്പുറം
ആന്റണി മാത്യു കരുവാരകുണ്ട്: പുന്നക്കാട്ടെ തൂമുള്ളില് ആന്റണി മാത്യു (ജോയി68) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കരുവാരകുണ്ട് തിരുകുടുംബ ഫൊറോന പള്ളിയില്. ഭാര്യ: ലൈസമ്മ (കരിംതകരക്കുന്നേല് കുടുംബാംഗം). മക്കള്: ആന് സ്റ്റെഫി ആന്റണി (ഖത്തര്), ആന് സ്റ്റെജോ ആന്റണി (ഓസ്ട്രേലിയ), ആന് സ്റ്റെമി (യുകെ), ആന് സ്റ്റെനി (കല്പ്പറ്റ). മരുമക്കള്: അനൂപ് കൊച്ചുപറമ്പില്, ബോണി കപ്പലുമാക്കല്, സുനില് വാടാപറമ്പില്, സെബിന്സ് കുഴികണ്ടത്തില്. എം.എം. തോമസ് നിലമ്പൂര്: തേള്പ്പാറ മുണ്ടമറ്റം എം.എം. തോമസ് (89) അന്തരിച്ചു. സംസ്കാരം നാളെ 2.00ന് ഭവനത്തിൽ ആരംഭിച്ച് തേള്പ്പാറ സെന്റ് മേരീസ് പള്ളിയില്. ഭാര്യ പരേതയായ അന്നക്കുട്ടി തെക്കേക്കരോട്ട് കുടുംബാംഗം. മക്കള്: ബീന, ശാന്ത, ജില്സ, ജിജി.മരുമക്കള്: ജോസ് വര്ക്കി വാഴയില്, ഡോ. താര്സിസ് ജോസഫ് പെരുമ്പ്രായില്, സാജു ജോസ് വട്ടക്കാട്ട്, ഷാജു സെബാസ്റ്റ്യന് ഓരില്. ഹംസ ഹാജി കരുവാരകുണ്ട്: ചേര്ക്കയില് ഹംസ ഹാജി (74) അന്തരിച്ചു. ഭാര്യ: നജ്മ (വണ്ടൂര്). മക്കള്: അംജദ്, നസീം, ഫവാസ്, ഫായിസ്. മരുമക്കള്: അഫിയ, റഷിദ. അബു എടക്കര: ടൗണിലെ ആദ്യകാല ചുമട്ടുതൊഴിലാളി പരപ്പന് അബു (സോഡ അബു88) അന്തരിച്ചു. ഭാര്യ: പരേതയായ റുഖിയ. മക്കള്: വഹാബ്, മജീദ്, നാസര്, അഷ്റഫ്, ഷൗക്കത്ത് (റിയാദ്), സീനത്ത്, ഹ്മൊബി, സാബിറ, ഹസീന. മരുമക്കള് : ഫൗസിയ, ഫൗസിയ കൊടക്കാട്ടകത്ത്, മുസ്തഫ, സൈനുല് ആബിദ്, ലത്തീഫ്, ഹക്കീം, ജസീന, സൈറാബാനു, ഷിഷ്ന. ഹക്കീം എടക്കര: പാതിരിപ്പാടം മഞ്ചേരി ഹക്കീം (കുഞ്ഞാപ്പ68) അന്തരിച്ചു. ഭാര്യമാര്: ആയിഷാബി, റുഖിയ. മക്കള്: ഷൈലജ, ഷാജി, നിഷാദ്, സുനിത, നൂര്സില, സിന്ജാദ്. മരുമക്കള്: പരേതനായ കുഞ്ഞലവി, ഫിറോസ്, സുനീര്, കദീജ, സബാന ആസ്മി, അഫീഫ. മുഹമ്മദ് ഹാജി പെരിന്തല്മണ്ണ: എരവിമംഗലം പള്ളിക്കടുത്ത് പരേതനായ നീലുകാവില് കുഞ്ഞയമ്മുവിന്റെ മകന് മുഹമ്മദ് ഹാജി(92) അന്തരിച്ചു. ഭാര്യ: പരേതയായ ഉണ്ണത്ത് തിത്തുമ്മ (എരവിമംഗലം). മക്കള്:ആമിന, ഖദീജ, സൈനബ, ഇസ്മായില്, സഫിയ, ആബിദ. മരുമക്കള്: വീരാന്, സൈതലവി, മുഹമ്മദ് കുട്ടി, ആബിദ, മൊയ്തീന്കുട്ടി, ഹുസൈന്. മിഖ്ദാദ് പുഴക്കാട്ടിരി: പാതിരമണ്ണയിലെ പരേതനായ കോലക്കണ്ണി ആലി മുസ്ല്യാരുടെ മകന് മിഖ്ദാദ് (72) അന്തരിച്ചു. ജിദ്ദ പ്രവാസിയായിരുന്നു. ഭാര്യ: ചക്കപ്പത്ത് ഖദീജ (മണ്ണാര്മല). മക്കള്: ഹാരിസ്, അഖില്, അനസ് (ഒമാന്), ഹാസിബ് (അബുദാബി). മരുമക്കള്: ഷഫീന, ഫുസ്ല റഹ്മത്ത്, ഫാത്തിമ ജുസ്ന, റൂബിയത്ത്. സലാം കുരിക്കള് മഞ്ചേരി: പരേതനായ മുസ്ലിംലീഗ് നേതാവ് എം.പി.എ. മുഹമ്മദ് അബ്ദുറഹ്മാന് കുരിക്കളിന്റെ മകനും ഐഎന്എല് സംസ്ഥാന വൈസ് പ്രസിഡന്റുമായ മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി എം.പി.എ. സലാം കുരിക്കള് (70) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11ന് ചെരണി ജുമുഅത്ത് മസ്ജിദില്. ഭാര്യ: വി. ഖദീജ (മറ്റത്തൂര്). മക്കള്: സജ്ന(ജിദ്ദ), സംജാദ്, സദ്ലി, സഹ്ല. മരുമക്കള്: യൂനുസ് (മണ്ണാര്മല), ഫസല് (പെരിന്തല്മണ്ണ), സജ്ന (പന്നിപ്പാറ), ഫെബിന (മൊറയൂര്). സഹോദരങ്ങള്: എം.പി.എ. ഇബ്രാഹിം കുരിക്കള്, ഹസന്കുട്ടി കുരിക്കള്, ഫാത്തിമ സുഹ്റ, പരേതനായ ഷൗക്കത്തലി കുരിക്കള്. മാതാവ്: പൂഴിക്കുത്ത് ഫാത്തിമ. ഇന്ദിര മഞ്ചേരി: തമ്പാനങ്ങാടി പരേതനായ തുളുനമ്പിമഠത്തില് രാമന്കുട്ടി വൈദ്യരുടെ ഭാര്യ ഇന്ദിര (69) അന്തരിച്ചു. മക്കള്: ദിനേശ്, രജനി. ഉസ്മാന് മഞ്ചേരി: പാണ്ടിക്കാട് എംഇഎസ് ഹോസ്പിറ്റലിന് സമീപം കണക്കന്തൊടിക ഉസ്മാന് (72) അന്തരിച്ചു. ഭാര്യ: കണക്കന്തൊടിക ഖദീജ. മകള്: ഫൗസിയ. ബാലന് മഞ്ചേരി : പൂളമണ്ണ വളവില് ചേന്ദ്രവായില് ബാലന് (52) അന്തരിച്ചു. ഭാര്യ: ഗീത. മക്കള്: സഞ്ജയ്, സംഗീത്. ചന്ദ്രന് പൂക്കോട്ടുംപാടം : ചേലോട് കോടിയാടന് ചന്ദ്രന് (63) അന്തരിച്ചു. ഭാര്യ: വത്സല.
|
കോഴിക്കോട്
ടെൽമി കൂടരഞ്ഞി : കുളിരാമുട്ടി ഉണ്ണൂപ്പാട്ട് ലെയ്സന്റെ ഭാര്യ ടെൽമി (41) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ. പരേത കാർക്കള കാരക്കാട്ട് കുടുംബാംഗമാണ്. മകൻ: പോൾ ലെയ്സൺ (നഴ്സിംഗ് വിദ്യാർഥി മംഗലാപുരം). സഹോദരൻ: ടോണി ഏബ്രഹാം (കാർക്കള). സിബി കൂടരഞ്ഞി : മാങ്കയം കളത്തിപറമ്പിൽ പരേതനായ മാണിയുടെ മകൻ സിബി (49) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ. ഭാര്യ: മിനി കിഴക്കേകുന്നേൽ (വലിയകൊല്ലി). മക്കൾ: ആകർഷ് സിബി (ഇറാൻ), മരിയ സിബി. രാജി കോഴിക്കോട്: ചേവായൂര് സബ് സ്റ്റേഷന് റോഡില് മണ്ണനാകുന്നേല് രാജി ഇട്ടിര (47) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് മാവൂര് ക്രൈസ്റ്റ് ദി കിംഗ് പള്ളിയില്. മെഡിക്കല് കോളജ് കാമ്പസ് ഹയര് സെക്കന്ഡറി സ്കൂള് അധ്യാപികയാണ്. പിതാവ്: കെ.കെ. ഇട്ടിര (റിട്ട. എസ്ബിഐ ഉദ്യോഗസ്ഥൻ). മാതാവ്: ഓമന (റിട്ട. ഹയര് സെക്കന്ഡറി അധ്യാപിക). ഭര്ത്താവ്: അജയ് അലക്സ് (കൃഷി വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടര്). മക്കള്: റോസിറ്റ (ഡല്ഹി സെന്റ് സ്റ്റീഫന്സ് കോളജ് വിദ്യാര്ഥി), ഉന്നതി (പ്ലസ് ടു വിദ്യാര്ഥി). അമ്മിണി ബാലുശേരി : മച്ചാനിക്കൽ പരേതനായ മാണിയുടെ ഭാര്യ അമ്മിണി (88) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് പാത്തിപ്പാറ സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: ജേക്കബ് (ബാലുശേരി), ജോളി (ബാലുശേരി), ഷാജൻ(ചിക്കാഗോ), ബെന്നി (ചിക്കാഗോ). മരുമക്കൾ: പെണ്ണമ്മ (കുന്നംകുഴക്കൽ), ഏലിയാസ് (കല്ലംകുളങ്ങര), ഷൈനി (കണ്ണച്ചാംപറമ്പിൽ), ലൂസി (വാളായി). ശോശാമ്മ തിരുവമ്പാടി : റിട്ട. അധ്യാപകൻ തോണിപ്പാറ പരേതനായ ടി.സി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (81) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ. തിരുവമ്പാടി പുളിയിലക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ലൗലി (കക്കയം), ലീജി (ബഹറിൻ), ലീന (ഖത്തർ), ലിൻസി (യുകെ), ലക്സി (കോഴിക്കോട്), ലിറ്റി (തിരുവമ്പാടി), ലിസ (സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, പുല്ലുരാംപാറ). മരുമക്കൾ: ആൻഡ്രൂസ് കട്ടിക്കാനായിൽ (കക്കയം), കുറുവച്ചൻ കളത്തൂർ (ബഹറിൻ), ജെയിംസ് നെല്ലരിയിൽ (ഖത്തർ), ബേബി കുരുവിള ഈറ്റത്തോട് (യുകെ), ജോസി (കോഴിക്കോട്), മനോജ് ഫ്രാൻസിസ് കൂട്ടുങ്കൽ (തിരുവമ്പാടി), ബിജു സ്കറിയ മണിയങ്ങാട്ട് (പുല്ലുരാംപാറ). ലിജിന കൊയിലാണ്ടി: കീഴരിയൂർ മാവിൻചുവട് പരേതനായ എരേമ്മൻകണ്ടി ശശിയുടെ ഭാര്യ ലിജിന (41) അന്തരിച്ചു. മക്കൾ: അനാമിക, ആദിൻ ദേവ്. ശാന്ത തിരുവമ്പാടി : തമ്പലമണ്ണ പരേതനായ ശ്രീ കൊച്ചാലുങ്കൽ പത്മനാഭന്റെ ഭാര്യ ശാന്ത (73) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് അത്തിപ്പാറ കൊച്ചാലുങ്കൽ വീട്ടുവളപ്പിൽ. മക്കൾ: റെനീഷ്, സുബീഷ്, ഷിജിന. മരുമക്കൾ: ബിജിനി തോട്ടുമുഴി, ദിബിന (പുല്ലൂരാംപാറ), സജി (ആനക്കാംപൊയിൽ). മാതു നാദാപുരം : ചെക്യാട് നടുക്കണ്ടിയിൽ മാതു (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളു. മക്കൾ: സരോജിനി, ബാലൻ, ബാബുരാജ്. മരുമക്കൾ: ഷീബ, പരേതയായ ലക്ഷ്മി. കണ്ണൻ നാദാപുരം : കല്ലാച്ചി മത്തത്ത് കണ്ണൻ (69) അന്തരിച്ചു. ഭാര്യ: ജാനു. മക്കൾ: ജിതേഷ്, ജഗേഷ്, ജനിഷ. മരുമക്കൾ: ചന്ദ്രൻ വളയം, ജിൻസി, റിൻസി. രാഘവൻ കൊയിലാണ്ടി: കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന ചിരുവോത്ത് രാഘവൻ നായർ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണൻ (വിമുക്തഭടൻ), ജയ പ്രകാശ് (വിമുക്തഭടൻ), പ്രശാന്ത് (തൃശൂർ). മരുമക്കൾ: ജോബിന, ബഗിത, ശ്രീശുഭ.
|
വയനാട്
ആയിഷ മാനന്തവാടി: കണിയാരം അന്പലവൻ പരേതനായ മുഹമ്മദുകുട്ടിയുടെ ഭാര്യ ആയിഷ (80) അന്തരിച്ചു. മക്കൾ: സഫിയ, ഫാത്തിമ, മൊയ്തൂട്ടി, ആമിന, കദീജ, അഷ്റഫ്, സുബൈദ. മരുമക്കൾ: ഖാലിദ്, അസീസ്, മുഹമ്മദ്, അബൂബക്കർ, ലത്തീഫ്, റംല, ഹൗലത്ത്. കൃഷ്ണൻ കൽപ്പറ്റ: ചുണ്ടേൽ എസ്റ്റേറ്റിൽ തൊഴിലാളിയായിരുന്ന കൃഷ്ണൻ (68)അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് എസ്റ്റേറ്റ് ശ്മശാനത്തിൽ. ഭാര്യ:പാർവതി. മക്കൾ: നിമ്മി, നിമേഷ്, നിതീഷ്. കേളു വെള്ളമുണ്ട: ചെറുകര കാപ്പൂട്ടിൽ കേളു(71) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മു. മക്കൾ: ചന്ദ്രൻ(വാട്ടർ അഥോറിറ്റി), രാജൻ, ജിനീഷ്. മരുമക്കൾ: സുനിത, ശ്രീജ.
|
കണ്ണൂര്
ഏലി കരിക്കോട്ടക്കരി : കരിക്കോട്ടക്കരി മരോട്ടിച്ചോട്ടിലെ പരേതനായ കണ്ണാങ്കൽ തോമസിന്റെ ഭാര്യ ഏലി (104) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയിൽ. മക്കൾ: ജോസഫ്, ചാക്കോ, മാത്യു, മേരി, അന്നമ്മ, ലില്ലി, പരേതയായ പെണ്ണമ്മ. മരുമക്കൾ: പെണ്ണമ്മ, ലിസി, വത്സ, ജോയി, പരേതരായ വർക്കി, കുര്യൻ. പെണ്ണമ്മ ചെറുപുഴ: തിരുമേനിയിലെ ആടിമാക്കീൽ പരേതനായ ജോസഫിന്റെ ഭാര്യ പെണ്ണമ്മ (78) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് തിരുമേനി സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ജോയി, ബെന്നി, സിനോ (ഡയറക്ടർ, പാടിയോട്ടുചാൽ സർവീസ് സഹകരണ ബാങ്ക് ). മരുമക്കൾ: റോസിലി നെല്ലംകുഴിയിൽ (പാലാവയൽ), ബീന വലിയപുത്തൻപുരയ്ക്കൽ (പുളിങ്ങോം), ഷീന കല്ലുവാതിൽക്കൽ (ചെമ്പേരി). അബ്ദുൾ റസാഖ് ചൊക്ലി: ആണ്ടിപ്പീടികയ്ക്കു സമീപം വലിയ പറമ്പത്ത് ഖദീജ മൻസിലിൽ അബ്ദുൾ റസാഖ് (69) അന്തരിച്ചു. ഭാര്യ: സീനത്ത്. മക്കൾ: ഫ്രൻസിയ, ഫൈറൂസ് ഫാത്തിമ, മുഹമ്മദ്. മരുമക്കൾ: റാഷിദ് (എംആർഎ വില്ല, ദുബായ്), റിഷാദ് (സൗദി). രാജേഷ് അഴീക്കോട്: മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് വിപഞ്ചിക ഹൗസിൽ എ. രാജേഷ് (49) അന്തരിച്ചു. പരേതനായ ആരന്പൻ ബാലൻഇടച്ചേരിയൻ ദേവകി ദന്പതികളുടെ മകനാണ്. ഭാര്യ: ലിജിഷ. മക്കൾ: വിപഞ്ചിക, അശ്വിത്ത്. സഹോദരങ്ങൾ: രത്നാകരൻ, ജയപ്രകാശ്, അശോകൻ, രാജീവൻ, പ്രസന്നൻ, അനിൽകുമാർ, പ്രേമജ, രഞ്ജിനി. രുദേഷ് കൂത്തുപറമ്പ്: കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂത്തുപറമ്പ് ടൗണിലെ ഓട്ടോ ഡ്രൈവറുമായ ആമ്പിലാട് പന്നിയോറ കാർത്തികയിൽ എൻ.സി. രുദേഷ് (48) അന്തരിച്ചു. ഓട്ടോ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) കൂത്തുപറമ്പ് ഭാരവാഹിയുമാണ്. എൻ.സി. മുകുന്ദൻ പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യ: കെ. സബിന. മക്കൾ: സരുഷ് , ആരാധ്യ (ഇരുവരും വിദ്യാർഥികൾ). പദ്മനാഭൻ നായർ ന്യൂമാഹി : തലശേരി സഹകരണ മിൽക്ക് സൊസൈറ്റി മുൻ സെക്രട്ടറിയായിരുന്ന കോടിയേരി ഇല്ലത്തുതാഴെ ചൈതന്യ ഹൗസിൽ പദ്മനാഭൻ നായർ (79) അന്തരിച്ചു. ഭാര്യ: എ.വി. ശൈലജ (തലശേരി നഗരസഭ മുൻ മെംബർ, ഇന്ദിരാ ഗാന്ധി ആശുപത്രി ഡയറക്ടർ). മകൾ: നീത. മരുമകൻ: ബിജിത്ത് (മാഹി വൈദ്യുതി വകുപ്പ്). സഹോദരി: രുക്മിണി.
|
കാസര്ഗോഡ്
തങ്കപ്പൻ മണ്ടളം: ഈട്ടിക്കൽ തങ്കപ്പൻ (76) അന്തരിച്ചു. ഭാര്യ: തങ്കമണി മണ്ടളം തറയിൽ കുടുംബാംഗം. മക്കൾ: നിഷ, ഷൈജു. മരുമക്കൾ: സിജോ മുകുളേൽ (മൂരിക്കടവ്), സനില പേക്കാവിൽ (ഇടക്കാനം).
|