പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; എ​ട്ട് മ​ര​ണം
Thursday, May 9, 2024 4:51 PM IST
ചെ​ന്നൈ: പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് സ്ത്രീ​ക​ള്‍ ഉ​ൾ​പ്പ​ടെ എ​ട്ടു​പേ​ർ മ​രി​ച്ചു. ശി​വ​കാ​ശി​ക്കു സ​മീ​പം ചെ​ങ്ക​മ​ല​പ്പ​ട്ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ത്തി​ലേ​റെ​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സു​ദ​ർ​ശ​ൻ എ​ന്ന​യാ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

പൊ​ട്ടി​ത്തെ​റി​യി​ൽ കെ​ട്ടി​ട​ത്തി​ലെ ഏ​ഴു മു​റി​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മു​റി​ക​ളി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

മ​രി​ച്ച ഏ​ട്ടു​പേ​രും പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ്. സ്ഥ​ല​ത്ത് പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ രാ​ക്ഷാ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.