മു​ഖ്യ​മ​ന്ത്രി ഇ​ന്തോ​നേ​ഷ്യ​യി​ൽ; ബു​ധ​നാ​ഴ്ച ചേ​രാ​നി​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം മാ​റ്റി
Tuesday, May 7, 2024 7:52 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്കു പോ​യ​തി​നാ​ൽ ബു​ധ​നാ​ഴ്ച ഓ​ണ്‍​ലൈ​നാ​യി ചേ​രാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം മാ​റ്റി​വ​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30ന് ​ഓ​ണ്‍​ലൈ​നാ​യി മ​ന്ത്രി​സ​ഭ ചേ​രു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​മാ​രെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ന്ത്രി​സ​ഭാ​യോ​ഗം ത​ത്കാ​ലം മാ​റ്റി​വ​യ്ക്കു​ന്ന​താ​യി ചീ​ഫ് സെ​ക്ര​ട്ട​റി മ​ന്ത്രി​മാ​രെ അ​റി​യി​ച്ചു.

മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന്‍റെ അ​ജ​ൻ​ഡ​യി​ൽ ഒ​രു ഇ​നം മാ​ത്ര​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ആ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭ ത​ത്കാ​ലം ഒ​ഴി​വാ​ക്കു​ന്നു​വെ​ന്നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നോ​ട്ടി​ലു​ള്ള​ത്.

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും ഇ​ന്തോ​നേ​ഷ്യ​യി​ലാ​ണ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യി​ൽ അ​ടു​ത്ത ആ​ഴ്ച ഓ​ണ്‍​ലൈ​നാ​യി​ട്ടാ​കും മ​ന്ത്രി​സ​ഭ ചേ​രു​ക​യെ​ന്നു മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക